Sunday, November 19, 2006

ചില പാലക്കാടന്‍ ചിത്രങ്ങള്‍

ഒന്ന്‌ വേഗമാകട്ടെ.. സമയം പോകുന്നു.."
നെല്‍വയലുകളില്‍ നിന്നും കള പറിച്ചു മാറ്റുന്ന സ്ത്രീകള്‍.
നടുവൊന്ന്‌ നിവര്‍ക്കട്ടെ..മുതലാളി പോയെന്നാ തോന്ന്‌ണ്‌
..അമ്മിണ്യേ.. നീയിന്നലെ കണ്ട ആ പുതിയ സിനിമേടെ കഥ ബാക്കി പറയെടീ. (പണിക്കിടയില്‍ അല്‍പ്പമൊന്നു സൊള്ളുന്ന സ്ത്രീകള്‍)
മനുഷ്യന്റേയും കന്നിന്റേയും വീറും വാശിയും കരുത്തും തെളിയിക്കുന്ന കന്നുതെളി മല്‍സരത്തിന്റെ ഒരു ദൃശ്യം.
( കേരളത്തില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം നടത്താറുള്ള കന്നുതെളി കാളവണ്ടിയോട്ട മല്‍സരം പാലക്കാട്‌ കുഴല്‍മന്ദത്തിനടുത്ത്‌ ചിതലിയില്‍ വര്‍ഷംതോറും നടത്തിവരുന്നു.)

വശ്യം .. മനോഹരം..

എത്രയെത്ര പ്രണയങ്ങള്‍ മൊട്ടിട്ട്‌ വിടര്‍ന്നു ഇവിടെ. എത്രയെത്ര മനസ്സുകള്‍ക്ക്‌ സന്തോഷം നല്‍കി ഈ ഉദ്യാനം. (കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളില്‍നിന്നും കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു പ്രധാന വിനോദയാത്രാ കേന്ദ്രമായിരുന്ന മലമ്പുഴ ഉദ്യാനം.. പാലക്കാടിന്റെ മാത്രമല്ല.. കേരളത്തിന്റെ തന്നെ അഭിമാന ഉദ്യാനം.)
പാലക്കാട്‌ നഗരത്തിന്‌ കുടിവെള്ളവും ആയിരക്കണക്കിന്‌ പാലക്കാടന്‍ നെല്‍പ്പാടങ്ങള്‍ക്ക്‌ വെള്ളവും പ്രദാനം ചെയ്യുന്ന മലമ്പുഴ ഡാമിന്റെ മുന്നിലുള്ള ഉദ്യാനം. സഞ്ചാരികളുടെ ഒരു ആകര്‍ഷണകേന്ദ്രം.

(സമാഹരിച്ച ചിത്രങ്ങള്‍)

7 Comments:

Blogger കൃഷ്‌ | krish said...

ഇതാ ചില പാലക്കാടന്‍ ചിത്രങ്ങള്‍..
വരൂ.. കണ്ടാസ്വദിക്കൂ..

കൃഷ്‌ |krish

9:51 PM  
Blogger മുസാഫിര്‍ said...

നന്നായിരിക്കുന്നു.കൃഷ്.

10:57 PM  
Blogger Siju | സിജു said...

മനോഹരവും വിത്യസ്തവും
പക്ഷേ, ഇപ്പോ മലമ്പുഴയുടെ പ്രതാപമെല്ലാം പോയില്ലേ..
പിക്നികെന്ന് പറഞ്ഞാല്‍ ഇന്നെല്ലാവര്‍ക്കും വീഗാലാന്‍ഡാണ്

11:25 PM  
Blogger തഥാഗതന്‍ said...

കൃഷേട്ടാ സംഗതി എരമ്പി..

ഞാന്‍ രണ്ട്‌ തവണ കണ്ടിട്ടുണ്ട്‌ ഈ കന്നുതെളി മല്‍സരം. സംഗതി കാണേണ്ട ഒന്നു തന്നെയ... ഇതു കണ്ടപ്പോള്‍ ഒരു പഴയ പൊറട്ടിന്‍കളി പാട്ട്‌ ഓര്‍മ്മ വരുന്നു

കന്നുതെളി കണ്ടു ഞാന്‍
കണ്ണാടി അംശത്തില്‍
വെള്ളപ്പാറ കുന്നിന്‍ കീഴിലെ
നീളോള്ള കണ്ടത്തില്‍
തെന്മലപ്പുറത്തൂന്നും വന്ന കൂളന്മാര്‌ രണ്ട്‌
വേലന്താവളത്തീന്ന് വന്ന
കൊങ്ങന്‍ മൂരി രണ്ട്‌.
ആയ്‌ ധീം ധക്കട ധീം ധക്കട
ധീം ധക്കട ധീം ധീം

11:53 PM  
Blogger കൃഷ്‌ | krish said...

തഥാഗഥന്‍ :)
ഈ പൊറാട്ട്‌കളി പാട്ട്‌ കലക്കീ..
ഇതുപോലുള്ള രസമുള്ള പാട്ടുകള്‍ ഇനിയും സ്റ്റോക്ക്‌ ഉണ്ടെങ്കില്‍ പോരട്ടെ.
നാട്ടിലുള്ളപ്പോള്‍ പണ്ട്‌ കണ്യാര്‍കളി ഒരു പ്രാവശ്യം പഠിച്ച്‌ കളിച്ചതായിരുന്നു. ഇപ്പോള്‍ ഒന്നും തന്നെ ഓര്‍മ്മയില്ല.

കൃഷ്‌ |krish

12:18 AM  
Blogger അതുല്യ said...

മഴയൊക്കെ വന്നേ..
വരമ്പൊക്കെ നനഞ്ഞേ..
ഉഴുതും മറച്ചേ..
ഞാറൊക്കെ നട്ടേ..

ഓമന വന്നേ
കാളിയും വന്നേ
കറുമ്പിയും വന്നേ
ചാത്തനും വന്നേ
പുലയരെല്ലാരും തന്നെ വന്നെ..

ഇങ്ങനെയൊക്കെ ഒരു പാട്ടുണ്ടായിരുന്നു. ഒക്കെ ഇപ്പോ ഓര്‍മ്മകള്‍ തന്നെ..

12:29 AM  
Blogger കൃഷ്‌ | krish said...

മുസാഫിര്‍ :) നന്ദി.

siju | സിജു :) മലമ്പുഴയുടെ പഴയ പ്രതാപം സര്‍ക്കാര്‍ ഒന്ന്‌ മനസ്സുവെച്ചാല്‍ വീണ്ടെടുക്കാവുന്നതേ ഉള്ളൂ.. അച്ചുമാമന്‍ വല്ലതും ചെയ്യുമോ എന്ന്‌ കണ്ടറിയണം.
വീഗാലാന്റ്‌ വരുന്നതിനു മുമ്പേ മലമ്പുഴയില്‍ കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മന്റ്‌ തീം പാര്‍ക്ക്‌ "ഫാന്റസി പാര്‍ക്ക്‌" വന്നതാണല്ലോ.. (ഇടക്ക്‌ കുറച്ചുകാലം അത്‌ പൂട്ടികിടന്നെങ്കിലും കുറച്ചുമാസങ്ങളായി വീണ്ടും തുറന്ന്‌ കൊടുത്തിരിക്കുന്നു..).
ഇതിന്‌ ശേഷമല്ലേ കേരളത്തില്‍ വീഗാലാന്റ്‌ അടക്കം മറ്റ്‌ അമ്യുസ്‌മന്റ്‌ പാര്‍ക്കുകള്‍ വന്നുതുടങ്ങിയത്‌. പക്ഷേ കുറെയൊക്കെ ജനങ്ങളുടെ ജീവിതനിലവാരം കൂടിയപ്പോള്‍ കൊച്ചിയും കാണാം, വീഗാലാന്റും കാണാം എന്നമട്ടിലല്ലേ കാര്യങ്ങള്‍.

കുറുക്കനതുല്യ :) നല്ല നാടന്‍പാട്ട്‌.. കേട്ടപോലെ തോന്നുന്നു. ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തതിന്‌ നന്ദി.

12:37 AM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home