പാലക്കാടിന്റെ സംഗീത വഴികള്‍

തുടരട്ടെ. ഞാനും പാടാം." അന്നു ചെമ്പൈയുടെ ശബ്ദം ആ നാദസ്വരത്തിലും മുഴങ്ങിക്കേട്ടു എന്നാണ് പറയുന്നത്. വര്‍ണ്ണം പാടി കീര്‍ത്തനത്തിലേക്ക് എത്തിയപ്പോഴെക്കും തലയാട്ടിയും താളം പിടിച്ചും രസിക്കുന്ന ശ്രോതാക്കളുടെ എണ്ണം വല്ലാതെ കൂടിയത്രേ. ഈ കഥ പറഞ്ഞത് ചെമ്പൈയുടെ ശിഷ്യന് മണ്ണൂര്‍ രാജകുമാരനുണ്ണിയാണ് .
പാലക്കാടിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങുന്ന ഏതൊരാളുടെയും മനസ്സില്‍ എത്തുന്ന് ആദ്യത്തെ പേരു ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേതു തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. സംഗീതത്തിന്റെ വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും തലമുറകള്‍ എത്ര പുറകിലെക്കു നീളുന്നുവോ അത്ര തന്നെ വൈപുല്യവും വിസ്താരവും പിന്തലമുറക്കും ഉണ്ടാവും എന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് പാലക്കാട്ടെ സംഗീതസ്വാദകര്‍.
പാലക്കാട് ജില്ലക്കു മാത്രം അവകാശപ്പെടാവുന്നതും ഇത്രയും വ്യതിരിക്തവുമായ ശാസ്ത്രീയസംഗീതപാരമ്പര്യത്തിന്റെ അവകാശികള്‍ തലമുറകള്ക്കുമുന്പ് പാലക്കാട്ടെത്തിയ ,19 അഗ്രഹാരങ്ങളിലായി പരന്നു കിടക്കുന്ന പരദേശിബ്രാഹ്മണര്‍ ആണ് എന്നു ചരിത്രം പറയുന്നു. ഒപ്പം ഒട്ടും പ്രാധാന്യം കുറയാതെ പാലക്കാട് തന്നെ പിറന്നു വളര്‍ന്ന കുറേയേറെ സംഗീതജ്ഞരുടെ പേരുമുണ്ട് എടുത്തുപറയാന്‍.

ചിട്ടപെടുത്തിയ സംഗീതത്തിന്റെ വഴികളിലേക്കെത്തിപ്പെടുംമുന്പുതന്നെ ഏതാണ്ട് 500 വര്‍ഷംവരെ പാരമ്പര്യം അവകാശപ്പെടാവുന്ന പലക്കാടിന്റേതുമാത്രം എന്നു തന്നെ പറയാവുന്ന ഒട്ടേറെ നാടന്പാട്ടുരൂപങ്ങളൂം നമുക്കു സ്വന്തമായുണ്ട്. കിഴക്കന്‍ ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന 300 വരെ വര്‍ഷം പഴക്കം പറയുന്ന കണ്യാര്‍കളിപ്പാട്ടുകളില്‍ സിന്ധുഭൈരവി, ഹരികാംബോജി, മധ്യമാവതി എന്നീ രാഗങ്ങളുടെ ഛായ ഉള്ളതായി പറയപ്പെടുന്നു. പൊറാട്ടുകളിയില്‍ തലമുറകളുടെ വംശപാരമ്പര്യം അവകാശപ്പെടാവുന്ന നല്ലേപ്പുള്ളി നാരായണന്,ചിറയില്‍ ചന്ദ്രന് എന്നിവരുടേതുപോലുള്ള സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. പാടത്ത് കട്ടയുടക്കുമ്പോള് പാട്ടുകെട്ടിയുണ്ടാക്കി രണ്ടു സംഘങ്ങളായി തിരിഞ്ഞ് പാടുന്ന ചവിട്ടുകളിപ്പാട്ട് ചെര്‍പ്പുള്ളശ്ശേരി ഭാഗത്ത് ഇപ്പൊഴും പ്രചാരത്തിലുണ്ട്.
പൂതംകളി
പാണന്‍പാട്ട് എന്ന തുയിലുണര്‍ത്തുപാട്ടില്‍ കര്‍ണ്ണാടക സംഗീതപദ്ധതികളില്പ്പോലും കാണാന്‍കഴിയാത്ത ആദിമതാളങ്ങളായ ലക്ഷ്മീതാളം, കുംഭതാളം, മര്‍മ്മതാളം എന്നിവ കൂടാതെ 'ആളത്തി' എറിയപ്പെടുന്ന ആലാപനവൈശിഷ്ട്യം തികഞ്ഞ പണ്പാട്ടുകളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.തോറ്റംപാട്ടുകള്‍,ഭഗവതിപ്പാട്ട്,പൂതംകളിപ്പാട്ട് എന്നിവയിലെല്ലം പാരമ്പര്യം തുടരാന്‍ പുതിയ തലമുറയിലുള്ള കലാകാരന്മാരും താല്പര്യമെടുക്കുന്നുണ്ട്. ജനാര്ദ്ദനന് പുതുശ്ശേരി , പ്രണവം ശശി എന്നീ നാടന്പാട്ടുകലാകാരന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുക്കൂട്ടം, ചേറ്റൂര്‍ രാധാകൃഷ്ണന് രക്ഷാധികാരിയായുള്ള ഞാറ്റുവേല, കാവേറ്റം തുടങ്ങിയ നാടന്‍പാട്ടുസംഘങ്ങള്‍ ജില്ലയില്‍മാത്രമല്ല കേരളത്തിലൊട്ടാകെയും കേരളത്തിനു പുറത്തും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. .
കമ്പരാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള പുലവസമുദായക്കാരുടെ തോല്പ്പവക്കൂത്ത് സ്വദേശത്തെക്കാളെറെ വിദേശങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. രാമായണം ,മഹാഭാരതം ശ്രീകൃഷണചരിതം എന്നിവയില്‍നിന്നുള്ള കഥകളെ ആധാരമാക്കി എഴുതിയുണ്ടാക്കി സംഗീതം ചിട്ടപെടുത്തിയ തിരുവാതിരക്കളിപ്പാട്ടുകളൂടെ ഒരു ഖനിതന്നെയുണ്ട് ഇവിടെ.

പുള്ളുവന്‍പാട്ട് വായ്ത്താരിയും ഒന്നോ ണ്ടോ വാക്കുകളുടെആവര്ത്തനവും മാത്രമുള്ള ആദിവാസിപ്പാട്ടുകള്ക്കുപോലും രാഗപദ്ധതിയുണ്ടെന്നാണ് കര്‍ണ്ണാടക സംഗീതജ്ഞനും ഞാറ്റുവേല നാടന്‍പാട്ടു സംഘത്തിന്റെ രക്ഷാധികാരിയുമായ ചേറ്റൂര്‍ രാധാകൃഷ്ണന് പറയുന്നത് .
ആദിവാസിനൃത്തം
(തുടരും......)