സ്വപ്നഭൂമി
പാലക്കാട്ടുള്ള എന്റെ സ്വപ്നഭൂമി - കാക്കയൂര്‍
എന്നും ത്രിസ്സന്ധ്യയ്ക്ക് നാമം ചൊല്ലിയിരുന്ന ഇവിടം ഇന്നു മൂകമാണ്.തിരികെ ചെല്ലുമ്പോള്‍ ഒരു ഹരിനാമജപം മന്ത്രിക്കാനെങ്കിലും
കഴിഞ്ഞെങ്കില്‍...
തൈപ്പൂയ്യത്തിന് കാവടി എടുത്തതൊക്കെ ഇന്നൊരോര്‍മ്മ മാത്രം...
നീന്തിത്തുടിച്ചതെത്ര തവണ...
മഴയിലൂടെ തെന്നിവീഴാതെ ഇതിലൂടെയെല്ലാം ഓടി നടന്നതൊക്കെ ഇന്നലെയെന്നപോലെ...

കഴിഞ്ഞെങ്കില്‍...


36 Comments:
സ്വപ്നഭൂമിയിലേക്ക്...
സ്വപ്നഭൂമി കണ്ടപ്പോള്‍ ശരിക്കും ഒന്നവിടെ പോയാലോ എന്നൊരു ആലോചന.
സ്വപ്നഭൂമിയിലേക്ക് ഒരു യാത്ര...
പടങ്ങള്‍ എന്നെയും ആ മണ്ണിലേക്ക് വിളിക്കുന്നപോലെ.
നല്ല ചിത്രങ്ങള്‍
നന്മകള്
ഒരു വട്ടം കൂടിയാ...
സത്യം പറഞ്ഞാല്‍ ഈ ഫോട്ടോ കണ്ടിട്ട് ഇന്ന് തന്നെ ഒരു ഫ്ലൈറ്റ് പിടിച്ചാലോന്ന് വരെ ആലോജിച്ചു പോയി
nalla padangal
സ്വപ്നഭൂമി കാട്ടിത്തന്നതിനു നന്ദി. വല്ലാതെ മോഹിപ്പിക്കുന്ന കാഴ്ച.
വര്‍ത്തമാനകാലത്തിന്റെ കാഠിന്യങ്ങള്ക്കിടക്ക് ഇത്തരം ഫ്യൂഡലിസ്റ്റ് ഗൃഹാതുരത്വങ്ങള്‍ പലപ്പോഴും അസംബന്ധമാകാറുണ്ട് എന്നിട്ടും, പലപ്പോഴും, ഉള്ളില്‍ മൂളാന്‍ തോന്നും, “പോയ കാലങ്ങളേ, വന്നിട്ടു പോകുമോ?” എന്ന്. ഈ പോസ്റ്റിലെ ചില ചിത്രങ്ങള്‍ അത് തീവ്രമായി തോന്നിപ്പിക്കുകയും ചെയ്തു. നന്ദി.
ആശംസകളോടെ
അസൂയ തോന്നുന്നു പ്രിയയോട്...
പാലക്കാട്ടെ അതിമനോഹര സ്ഥലങ്ങളില്‍ ഒന്നു
പ്രിയയുടെ സ്വപ്നഭൂമി...മാടി മാടി വിളിക്കുന്നു..
സ്വപ്നം /സ്വര് ഗ്ഗം താണിറങ്ങി....വന്നതോ...
ഓര്‍മകള്‍ ഉണ്ടായിരിക്കണം.. അല്ലെ..?
എവിട്യാ ഈ കാക്കയൂര്‍?
നാട്ടിലെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രങ്ങള്‍.
രണ്ടു മൂന്ന് പ്രാവശ്യം ബസ്സില്‍ കാക്കയൂര്‍ വഴി വന്നിട്ടുണ്ടെങ്കിലും ചിത്രം കണ്ടപ്പോള്‍ കുറെക്കൂടി മനോഹരമായി തോന്നി.
നൊസ്റ്റാള്‍ജിക്ക്!!!
:)
ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു,
അടിക്കുറിപ്പുകള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു
നല്ല പോസ്റ്റ് !
പ്രിയക്കുട്ടീ..പച്ച പുതച്ച ഈ ഗ്രാമത്തിന്റെ സന്തതി..എങ്ങനാ ബ്ലോഗ്ബെല്ട്ടായതെന്റെ കുട്ട്യെ..:)
നന്നായി നല്ല ചിത്രങ്ങള്‍..
കാക്കയൂര്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല.
ചിത്രങ്ങള്‍ നേരെ ഉള്ളിലേയ്ക്കു കടന്നു.
കൊതിപ്പിക്കല്ലേ :(
പ്രിയ,
കാക്കയൂര്‍ പ്രകൃതി ദൃശ്യങ്ങള്‍ വളരെ മനോഹരം ആയിരിക്കുന്നു......
ഓ.ടോ: കാക്കകള്‍ താമസിച്ചിരുന്ന സ്ഥലം ആയിരുന്നത് കൊണ്ടാണോ കാക്ക+ഊര് എന്ന പേരു വന്നത്? :-)
എന്തിനാ പ്രിയേ എന്നെപ്പോലുള്ള പ്രവാസികളെ ഇതൊക്കെ കാണിച്ച് .......
എനിക്കിപ്പോ പോകണം, നാട്ടില്‍.
ഒന്നവനത്തിലെ കാഴ്ച കാണാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ
പ്രിയ,
പാലക്കാടിന്റെ സൌന്ദര്യം അനുഭവിക്കാന്‍ കഴിഞ്ഞൂലൊ
നല്ലോണം ഇഷ്ടപ്പെട്ടു ഈ പടങ്ങള്‍.
Hi, I saw your blog..... The post SWAPNABHOOMI is so nice. I am from Parassala. Here is also black palmyra treas growing around my mother's home. I really like this post. Thanks a lot
പ്രിയ...
ഓര്‍മ്മകള്‍ ഇന്നും മനസ്സിനുള്ളില്‍
ഒരു പൂത്തിരി പോല്‍
മിന്നി തിളങ്ങുന്നുവല്ലേ....
ചിത്രങ്ങളെല്ലാം മനോഹരം
നന്മകള് നേരുന്നു
അപ്പം ഇതാണാ സ്വപ്നഭൂമി
അതേതാണാ അമ്പലം? എന്റെ നാട്ടിലെ ശങ്കരനാരായണ മൂര്‍ത്തീ ക്ഷേത്രത്തിന്റെ (വല്യമ്പലം) അതു പോലെ തന്നെയുള്ള മുറ്റം!
നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ!
നിങ്ങളെന്നെ നൊസ്റ്റാള്‍ജിക്കാക്കി!
Hi,
You have an interesting blog. I can't write in malayalam.
എപ്പഴാ അടുത്ത ബസ്സെന്നു നോക്കട്ടെ, നാട്ടീ പോവാന്‍... നൊസ്റ്റാള്കിയ ഒരു പകര്‍ച്ചവ്യാധിയാണോ?
മൂന്നാമത്തെ ഫോട്ടോ കസറി! :)
മനസ്സില്‍..,നന്മയുടെ നിറസ്മൃതികളുമുണര്ത്തുന്ന ചിത്രങ്ങള്‍.
അസൂയ തോന്നുന്നു. എന്തു ഭംഗിയാണ് ആ സ്ഥലം. അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വപ്നഭൂമി
സ്വപനഭൂമി മനോഹരം....
അതേ, ഇതൊരു സ്വപ്ന ഭൂമി തന്നെ....സ്വപ്നത്തില്‍ മാത്രം ഇനി ഈ ഭൂമി കാണാനാവുക. കാരണം
നാളെ അതൊക്കെ അടിച്ചു നിരത്തി ഫ്ലാറ്റ് പണിഞ്ഞേക്കാം....
നാടും വീടും വിട്ട് കഴിയുന്ന പ്രവാസികളെ ഇങ്ങനെ നോസ്റ്റാളിജിക്ക് ആക്കല്ലെ...:(
"തിരികെ ഞാന്‍ വരുമെന്ന് വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും.......
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും...."
ഒക്കെ ഒരു നിമിഷം ഓര്‍മ്മിപ്പിച്ചതിന് പ്രിയക്ക് ഒരു സുലാന്‍....
പല തവണ പോയിട്ടുണ്ട് ഈ വഴി ഒക്കെ..പണ്ട്
( പ്രീ ഡിഗ്രീക്ക് പഠിക്കുമ്പോള്‍ ക്ലാസ്സ് കട്ട് ചെയ്ത് പാലക്കാട് സിനിമയ്ക്ക് പോകുന്നത് ഈ വഴിക്കായിരുന്നു)..പിന്നീട് വിക്ടോറിയ കോളേജിലേക്കും പിന്നെ എന്‍ജീനീറിങ് കോളേജിലേയ്ക്കും ഒക്കെ ചേക്കേറിയ ശേഷം ഒരിക്കല്‍ പോയിരുന്നു ഇതു വഴി..
രാജീവ് ചേലനാട്ടിന്റെ കമന്റ് വര്‍ത്തമാനത്തിന്റെ നേരുകളിലേക്ക് ചിന്തിപ്പിക്കുന്നു..
പ്രിയ നന്ദി
നാട്ടിലുണ്ടായിട്ടു കൂടി നഷ്ടബോധം തോന്നുന്നു..
ഒന്നു നഷ്ടപ്പെടുമ്പോള്‍ ഒരുപാടുകിട്ടുന്നു എന്നു നാം മറക്കുന്നു.നല്ല ഫോട്ടോകള്‍.ഉള്ളില്‍ ഉള്ളതു വെളിപ്പെടുത്തുന്ന ചിത്രങള്‍.പ്രിയ നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണു.നന്നായി.
''സ്വര്‍ഗ്ഗത്തില്‍ വാണാലും നമ്മുടെ നോട്ടമോ
തൃക്കേരളത്തിന് മുഖത്തേയ്ക്കുതാന്''
വള്ളത്തോള്‍ പറഞ്ഞത് എത്ര ശരി !
Post a Comment
Subscribe to Post Comments [Atom]
<< Home