Tuesday, December 19, 2006

113ആം പിറന്നാള്‍ ആഘോഷിക്കുന്ന സ്കൂള്‍.

113ആം പിറന്നാള്‍ ആഘോഷിക്കുന്ന സ്കൂള്‍.

കേരളത്തിലേയും, പ്രത്യേകിച്ച്‌ പാലക്കാട്‌ ജില്ലയിലെ നൂറു വര്‍ഷം തികച്ച ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണ്‌ ഇന്ന്‌ (ഡിസംബര്‍ 19-ന്‌) 113ആം പിറന്നാള്‍ ആഘോഷിക്കുന്ന ചിറ്റിലംചേരിയിലെ എ.യു.പി. സ്കൂള്‍.

1893-ല്‍ ഒരു എഴുത്തുപള്ളിക്കൂടമായാണ്‌ ഈ സ്കൂള്‍ തുടങ്ങിയത്‌. 1903-ല്‍ ഇത്‌ ഒരു അംഗീകൃത വിദ്യാലയമായി. 1952-ല്‍ ഈ എഴുത്തുപള്ളിക്കൂടത്തിനെ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തുകയും, 1955-ല്‍ ഇ.എസ്‌.എല്‍.സി. പരീക്ഷാസമ്പ്രദായം ആരംഭിക്കുകയും ചെയ്തു. പഠനരംഗത്തും കലാ-കായിക രംഗത്തും ഈ സ്കൂള്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.1993-ല്‍ എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ്സുവരെ ഇംഗ്ലീഷ്‌ മീഡിയവും ആരംഭിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന സി.പി. രവീന്ദ്രനാഥ്‌, ഇപ്പോഴത്തെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ എം. എന്‍. കൃഷ്ണന്‍ എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളില്‍ ചിലര്‍. ഈ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ശ്രീ പി. മുരളീധരന്‌ 1993ലെ സംസ്ഥാന അധ്യാപക അവാര്‍ഡും 1999ലെ ദേശീയ അധ്യാപക അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

ഈ പ്രദേശത്തിനു ചുറ്റുമുള്ള മറ്റു പലരെയും പോലെ ഞാനും മലയാളവും ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിച്ചുതുടങ്ങിയത്‌ ഈ വിദ്യാലയത്തില്‍ നിന്നാണ്‌.അനേകായിരം കുട്ടികള്‍ക്ക്‌ വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ കുറിച്ചുകൊടുത്ത ഈ വിദ്യാലയത്തേയും ഗുരുക്കന്മാരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
113ആം പിറന്നാള്‍ ആശംസകള്‍.

കൃഷ്‌ krish

10 Comments:

Blogger krish | കൃഷ് said...

ഇന്ന്‌ 113ാ‍ം പിറന്നാള്‍ ആഘോഷിക്കുന്ന ഞാന്‍ പഠിച്ച സ്കൂള്‍. ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന സ്കൂള്‍.

ഒരു സ്മരണ.

കൃഷ്‌ | krish

2:29 AM  
Blogger Aravishiva said...

വന്ന വഴിയുടെ ദീപ്തസ്മരണ ജീവിതത്തിനെന്നും വെളിച്ചമായി ഭവിയ്ക്കട്ടെ...

ആശംസകള്‍...

:-)

2:41 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ആഘോഷിക്കുക, കൃഷ്‌.
ആദ്യാക്ഷരങ്ങള്‍ പഠിച്ച സ്കൂളിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാല്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ്‌.

കുട്ടികള്‍ തീരെയില്ലാതിരുന്നത്‌ കാരണം ഞാന്‍ പഠിച്ചിരുന്ന എല്‍.പി സ്കൂള്‍ ഒരുപാട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അടച്ചുപൂട്ടി പൊളിച്ചുമാറ്റി.

ഒാരോ അവധിയ്ക്‌ പോകുമ്പോഴും എന്തെങ്കിലും ശേഷിപ്പുകള്‍ തേടി ഞാനാപരിസരത്തുകൂടെ ഇപ്പോഴും വെറുതെ നടക്കാറുണ്ട്‌.

2:49 AM  
Anonymous Anonymous said...

അരവിശിവ:) നന്ദി. അറിവു പകര്‍ന്നുതന്ന വഴി എങ്ങിനേ മറക്കാന്‍ പറ്റും.

പടിപ്പുര :) നന്ദി. ആദ്യക്ഷരങ്ങള്‍ പഠിച്ച സ്കൂളിനെക്കുറിച്ച്‌ പറഞ്ഞ്‌ താങ്കളെ ബാല്യത്തിലെ ഓര്‍മ്മകളിലേക്ക്‌ എത്തിക്കാന്‍ സാധിച്ചതില്‍ കൃതഞ്ജനാണ്‌. മുക്കിനും മൂലക്കും പുതിയ സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ മുളച്ചുപൊങ്ങുമ്പോള്‍ നമ്മളില്‍ പലരും പണ്ട്‌ പഠിച്ച വിദ്യാലയങ്ങള്‍ താനെ മരണത്തിലേക്കു നീങ്ങുന്നു..
താങ്കള്‍ക്കെങ്കിലും തോന്നിയല്ലോ ആ സ്കൂളിന്റെ "ശവ"പറമ്പില്‍ ഒന്ന്‌ എത്തിനോക്കാന്‍.. പഴയ ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ തേടി..

കൃഷ്‌ | krish

5:47 AM  
Blogger ഗിരീഷ്‌ എ എസ്‌ said...

അറിവുകളുടെ ആഴങ്ങള്‍ സമ്മാനിക്കുന്ന ഒരു കലാലയത്തെ കുറിച്ചുള്ള മധുരമായ വര്‍ണന.....

ഒരു വട്ടം കൂടിയാ പഴയവിദ്യാലയതിരുമുറ്റത്തെത്തുവാന്‍ മോഹം..............

4:08 AM  
Blogger paarppidam said...

ആശംസകള്‍. പാലക്കാടിനെ കുറിച്ച്‌ കൂടുതല്‍ എഴുതുമല്ലോ?

paarppidam@yahoo.com

9:44 PM  
Blogger Anuraj said...

Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily

1:28 AM  
Blogger Anuraj said...

സുഹ്രുത്തേ,
ഞാന്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ ബ്ലൊഗ് തുടങിയിട്ടുണ്‍ട്.ദയവായി സന്ദര്‍ശിക്കുമല്ലോ....
അനുരാജ്.കെ.ആര്‍
തേജസ് ദിനപ്പത്രം
www.cartoonmal.blogspot.com

6:56 AM  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

ബാല്യകാലത്തെ സുവര്‍ണ്ണ സ്മരണകള്‍ നമുക്ക്‌ ചികഞ്ഞെടുക്കാം............. ആ സ്വപ്നകാലത്തേക്കുള്ള തിരിച്ചുപോക്ക്‌ ഇനിയൊരിക്കലും സാധിക്കില്ലെങ്കിലും ......
പഠിച്ച സ്കൂളിനെപ്പറ്റി .........കടന്നുപോയ വഴികളെ പ്പറ്റി എല്ലാവരും തന്നെ മറക്കുന്ന ഇക്കാലത്ത്‌ ഇത്തരം സ്മരണകള്‍ നല്ലതുതന്നെ.

4:22 AM  
Blogger Hiran Venugopalan said...

നല്ല ബ്ലോഗ്ഗ്, നല്ല വര്‍ണ്ണന.
പാലക്കാട് ഞാന്‍ പഠിച്ചൊരു സ്ക്കൂളുണ്ട്.. മിഷന്‍ എന്നോമന്നപേരിലറിയ പടുന്ന പാലാക്കാടിന്റെ സ്വന്തം ബി.ഇ.എം.
അതിന്റെ വര്‍ഷം എത്രയായോ എന്തോ?

ആശംസകള്‍...

8:03 AM  

Post a Comment

Subscribe to Post Comments [Atom]

<< Home