പ്രാദേശിക നിഘണ്ടു
അവസരം -അടിയന്തിരം
എന്താന്നും-എന്താണ്
കഞ്ചൂസന്‍ -പിശുക്കന്‍
കല്‍ക്കുന്നന്‍ -പഴുതാര
കൂട്ടുപാത -Junction
കൂട്ടുമുക്ക്-Junction
കൃഷി-നെല്‍കൃഷി
കേടായിരിക്ക്ണൂ-ക്ഷീണിച്ചു
ചടുക്കനെ-പെട്ടെന്ന്
ചേര് -കശുമാവ്
ചേരുമ്പഴം -കശുമാങ്ങ
ചീരഴിയുക-ബുദ്ധിമുട്ടുക
തൊടി-പറമ്പ്
നീലൂരം-ഒരു ചെടി
പങ്ക-ഫാന്‍
പാതീല്‍ -പാതയില്‍
പൊള്ള -ഉരുണ്ട,വീര്‍ത്ത
പൊള്ളക്കണ്ണന്‍ -ഉണ്ടക്കണ്ണന്‍
പൊള്ളം-ബലൂണ്‍
പോയെട്ക്കണൂ -പോയി
മനസ്സ് വിടണ്ട-വിഷമിക്കേണ്ട.
മരിപ്പ്-മരണം
മിണ്ടാണ്ടിരിക്ക്ണൂ-പണിയൊന്നുമില്ല
മൂച്ചി-മാവ്
മേഷ്-അധ്യാപകന്‍
മേഷുക്കുട്ടി -ചെറുപ്പക്കാരനായ അധ്യാപകന്‍
വന്നട്ക്കുണൂ-വന്നു
വരാട്ടോളീ-വരാം
വലിക്കുക-പറിക്കുക
വലിഞ്ഞ് പറയുക-ഉറക്കെപ്പറയുക
വഴങ്ങൂണ്-നിശ്ചയം
വേല-ഉത്സവം
എന്താന്നും-എന്താണ്
കഞ്ചൂസന്‍ -പിശുക്കന്‍
കല്‍ക്കുന്നന്‍ -പഴുതാര
കൂട്ടുപാത -Junction
കൂട്ടുമുക്ക്-Junction
കൃഷി-നെല്‍കൃഷി
കേടായിരിക്ക്ണൂ-ക്ഷീണിച്ചു
ചടുക്കനെ-പെട്ടെന്ന്
ചേര് -കശുമാവ്
ചേരുമ്പഴം -കശുമാങ്ങ
ചീരഴിയുക-ബുദ്ധിമുട്ടുക
തൊടി-പറമ്പ്
നീലൂരം-ഒരു ചെടി
പങ്ക-ഫാന്‍
പാതീല്‍ -പാതയില്‍
പൊള്ള -ഉരുണ്ട,വീര്‍ത്ത
പൊള്ളക്കണ്ണന്‍ -ഉണ്ടക്കണ്ണന്‍
പൊള്ളം-ബലൂണ്‍
പോയെട്ക്കണൂ -പോയി
മനസ്സ് വിടണ്ട-വിഷമിക്കേണ്ട.
മരിപ്പ്-മരണം
മിണ്ടാണ്ടിരിക്ക്ണൂ-പണിയൊന്നുമില്ല
മൂച്ചി-മാവ്
മേഷ്-അധ്യാപകന്‍
മേഷുക്കുട്ടി -ചെറുപ്പക്കാരനായ അധ്യാപകന്‍
വന്നട്ക്കുണൂ-വന്നു
വരാട്ടോളീ-വരാം
വലിക്കുക-പറിക്കുക
വലിഞ്ഞ് പറയുക-ഉറക്കെപ്പറയുക
വഴങ്ങൂണ്-നിശ്ചയം
വേല-ഉത്സവം
57 Comments:
ഇതാദ്യം പ്രതിഭാഷയില്‍ പോസ്റ്റ് ചെയ്തതാണ്.ഇത് ഇവിടെയാണ് കിടക്കേണ്ടതെന്നു തോന്നി.അതുകൊണ്ട് മാറ്റി പോസ്റ്റു ചെയ്യുന്നു.പ്രതിഭാഷയില്‍ നിന്ന് ഈപോസ്റ്റ്
കളയുന്നതാണ്.പാലക്കാടിന്റെ സ്വന്തം പദങ്ങള്‍ കമന്റ്റുകളായി ഇവിടെ കൂട്ടിച്ചേര്‍ത്താല്‍ ഒരു ചെറിയ പ്രാദേശിക നിഘണ്ടുവായി.(ശേഖരിച്ചത് കോട്ടായിയില്‍ നിന്ന്.)
ഇതു അടിപൊളി ആയിട്ടുണ്ടല്ലോ ചേട്ടാ. ഇതാ എന്റെ വക രണ്ടെണ്ണം.
ഊളിക്കുട്ടി-പശുക്കുട്ടി
തണുപ്പലമാര- Refridgerator
ജാസ്തി=അധികം
തോനെ=ഒരുപാട്
വേവി=വെന്തു
ഒരു സംശയം ... ഈ ചേര്=ഒരു ചൊറിയണ മരം അല്ലെ?
ഇട്ടിമാളൂ,വയനാട്ടില്‍ ചേര് എന്ന് ഞങ്ങള്‍ വിളിക്കുന്നത് ചൊറിച്ചിലുണ്ടാക്കുന്ന ഒരു മരത്തെ തന്നെയാണ്. എനിക്ക് കോട്ടായിയില്‍ ജോലികിട്ടി വന്നപ്പോള്‍ ഒരുദിവസം കുട്ടികളിലാരോ വന്നു പറഞ്ഞു.‘മാഷേ കുട്ടികള്‍ ചേരുമ്പഴം വലിക്കാ..’ എന്ന്.ആദ്യം പിടികിട്ടിയില്ല.ചേര് എന്നുപറഞ്ഞാല്‍ ആ ഭാഗത്ത് കശുമാവ് എന്നാണര്‍ഥം.പലക്കാട്ടുകാര്‍ കഴിയുന്നതും
പങ്ക എന്നേ പറയൂ,ഫാന്‍ എന്നു പറയുന്നത് പരമാവധി ഒഴിവാക്കും.ബലൂണിന് മലയാളത്തില്‍ സ്വന്തം വാക്കുള്ളത് പാലക്കാട് മാത്രമാണ്.
നല്ല ഡിക്ഷണറി!
കമന്റുകളിലൂടെയും മറ്റും ഇതില്‍ ഇനിയും വാക്കുകള്‍ ചേര്‍ക്കപ്പെടട്ടെ!
ആയമ്മ = (മുന്‍പു പരാമര്‍ശിക്കപ്പെട്ട) ആ സ്ത്രീ
കൂട്ടംകൂടുക : സംസാരിയ്ക്കുക
പര്യേമ്പറം : വീടിന്റെ പുറകുവശം
മോന്തിയ്ക്ക് : സന്ധ്യയ്ക്ക് അല്ലെങ്കില്‍ മൂവന്തിയ്ക്ക്
പൂളക്കിഴങ്ങ് : മരച്ചീനി
ചക്കരക്കിഴങ്ങ് : മധുരക്കിഴങ്ങ്
മുളഞ്ഞി : ചക്കയുടെ പശ
പ്രധാനപ്പെട്ട ഒന്നു വിട്ടു
ഏട്ടന്‍ - ചേട്ടന്‍
ഷിജു
ഏട്ടന്‍ അല്ല ഏട്ട
ഏട്ടേ എന്ന് നീട്ടി വിളിയ്ക്കും
ഓപ്പോള്‍ അവിടെ മാത്രം കേള്ക്കുന്നതല്ലെ?
ഏട്ടേ എന്നു നീട്ടി വിളിക്കുന്നത്.. പാലക്കാട് കുഴല്‍മന്ദം ആലത്തൂര്‍ ഭാഗങ്ങളില്‍ ആണ്. വള്ളുവനാട്ടില്‍ ഏട്ടന്‍ അല്ലെ?
ഓപ്പോള്‍ വള്ളുവനാട്ടില്‍ ഉപയോഗിയ്ക്കുന്ന വാക്കാണ്. മൂത്ത സഹോദരിയെയാണ് ഓപ്പോള്‍ എന്ന് വിളിയ്ക്കുക. അത് കേരളത്തിലെ മറ്റേതെങ്കിലും ജില്ലകളില്‍ ഉപയോഗിയ്ക്കുന്നുണ്ടോ എന്നറിയില്ല
അതുപോലെ ചേരുമ്പഴം കശുവണ്ടിപഴം അല്ല. ചൊറിച്ചല്‍ ഉണ്ടാക്കുന്ന ഒരു പശ ഉള്ള മരത്തില്‍ ഉണ്ടാകുന്ന ഒരു ചെറിയ പഴം ആണ് ചേരുമ്പഴം. കശുവണ്ടിപ്പഴത്തിനെ പാലക്കാട് പറങ്കിപ്പഴം എന്നാണ് വിളിയ്ക്കുക
ഇത് പോലെ നഷ്ടപ്പെട്ടുപോകുന്ന വാക്കുകള്‍ മലയാളം-മലയാളം- ഇംഗ്ലീഷ് രീതിയില്‍ ശേഖരിച്ചാലോ
ഉദാ: പള്ളിക്കൂടം = വിദ്യാലയം - School
വഴി = നിരത്ത് - Road
വയറ്റുകണ്ണി = ഗര്‍ഭിണി - Pregnant
ഏട്ടന്‍,ഓപ്പോള്‍ രണ്ടും ഞങ്ങള്‍ വള്ളുവനാട്ടുകാരുടേതാണേയ്.. അതില്‍ തൊട്ട് നോ ഖേത്സ് :-)
ഏട്ടന്‍ എന്ന് വള്ളുവനാട്ടില്‍ മാത്രമല്ല മറ്റു പാലക്കാടന്‍ ഭാഗങ്ങളിലും വിളിക്കറുണ്ട്.. പിന്നെ ഈ വള്ളുവനാട് എന്നു പറയുന്നത് പാലക്കാട് ജില്ലയില്‍ തന്നെയാണല്ലോ. തൂതപ്പുഴയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയിലുള്ള പാലക്കാടന്‍ ഭൂപ്രദേശമാണ് വള്ളുവനാട്
പാലക്കാട്ടുകാരല്ലെ "കുര"ക്കാറുള്ളു... ബാക്കി കേരളം മുഴുവന്‍ "ചുമ"ക്കുകയല്ലെ?
അവിടെ "പിട്ടും " കടലയും കഴിക്കുമ്പോള്‍ ...പുട്ടു തിന്നുന്നവര്‍ കളിയാക്കും
അറിയാത്തോണ്ടാണു കേട്ടോ...ഏതാണീ തൂതപുഴ?ഞാനും കേട്ടിട്ടുണ്ട്..പക്ഷെ...
കോഴിക്കോട്ടും കണ്ണൂരും കുരയ്ക്കും. :) അവിടേം പിട്ടും കടലയും ഉണ്ട്.
ഈ മലപ്പുറംകാര്‍ നമ്മുടെ വള്ളുവനാട്ടിലെ കുറച്ച് സ്ഥലം അടിച്ച് മാറ്റിയിട്ടുണ്ട്. ദില്‍ബൂ പാട്ട കാലാവധി തീര്‍ന്നു. അതിങ്ങു തിരിച്ചു തരാറായി കേട്ടോ.
തൂതപ്പുഴ മണ്ണാര്‍ക്കാടിനു സമീപത്തു കൂടി ഒഴുകുന്ന പുഴയാണെന്നു തോന്നുന്നു (അല്ലാ അത് കുന്തിപ്പുഴ ആണല്ലോ). ആകെ കണ്‍ഫ്യൂഷ്യനായി
ഓ വി വിജയന്റെ തൂതപ്പുഴ തന്നെ അമ്പിമാരേ കുന്തിപ്പുഴയും.
ലോണ്ടെ കിടപ്പോണ്ട് വിക്കിമാപ്പിയയില്‍
http://www.wikimapia.org/445576/
നമ്മുടെ കണ്ണൂസിന്റെ പ്രിയ സുഹൃത്തുകള്‍ രണ്ടുപേരെ അവള്‍ വിഴുങ്ങി ഈയിടെ.
ഞാനീ നാടന്‍ ഡിക്‌ഷണറി വൈകിയാണ് കണ്ടത്. കലക്കി വിഷ്ണുപ്രസാദ്.
പറങ്കിപഴത്തിനെത്തന്നെയാണ് ചേരുമ്പഴം എന്ന് വിളിക്കുന്നത്.
ഇതാ കുറച്ചുകൂടി വാക്കുകള്‍:
കുത്തിരിക്ക്യാ : ഇരിക്കുക
മുട്ടിപലക : ഇരിക്കാനുള്ള പലക.
ചേര്‍ന്നമൊറം : നെല്ലും അരിയും പാറ്റാനുള്ള മുറം.
കൈക്കോട്ട് : മണ്ണുവെട്ടാനുപയോഗിക്കുന്ന തൂമ്പ.
കൂളന്‍കുട്ടി : പോത്തിന്‍ കുട്ടി.
എറഞ്ഞാട് : തടസ്സം, അസുഖകരമായത്
മോറുക : കഴുക ( പാത്രം മോറുക)
മോന്ത: മുഖം.
മോത്ത് : മുഖത്ത്
മോന്തായം : വീടിന്റെ മുന്‍വശം.
മൊന്ത : ചെറിയ പാത്രം.
(ഇനിയുമുണ്ട്... ഓര്‍മ്മ വരുന്നില്ല)
കൃഷ് |krish
ഇത് നഷ്ടപ്പെട്ടുപോകാതെ മലയാളം വിക്കികളില്‍ എങ്ങനെ കൂട്ടിചേര്‍ക്കാം എന്ന് ആര്‍ക്കെങ്കിലും അറിയാമോ?
വിക്കി ബുക്സില്‍ ലോ മറ്റോ ആയിരിക്കും ഇത് ചേരുക. പക്ഷെ അത് എങ്ങനെ ഏതു രൂപത്തില്‍ ഇടാം എന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും ഐഡിയ ഉണ്ടോ?
വളരെ വിജ്ഞാന പ്രദം. വാമഭാഗം വഴി എനിക്കും പാലക്കാടായി ഒരു കണക്ഷനുണ്ടേ
ഇതെന്താ ചോദിക്കാനും പറയാനും ആരുമില്ലാന്നു കരുതിയോ..
നിങ്ങളിവിടെ പറയുന്ന പല വാക്കുകളും കേരളത്തില്‍ മറ്റു പലയിടത്തും ഉപയോഗിക്കുന്നതാണ്. ഇതു മൊത്തം നേക്കിനു പാലക്കാട്ടുകാരങ്ങ് അടിച്ചോണ്ട് പോവുകാ..
വിക്കിയില്‍ കൊണ്ടുപോയിട്ടാ ഞങ്ങളു വന്നു ഡിലിറ്റ് ചെയ്യും
മാളോരേ.. ഓടിവായോ..
പട്ടാപ്പകല്‍ കൊള്ള നടക്കൂന്നേ..
ഷിജു
കുന്തിപ്പുഴ,കാഞ്ഞിരപ്പുഴ,അമ്പന്‍കടവ്,തുപ്പനാടിപ്പുഴ എന്നിവ ചേര്‍ന്നാണ് തൂതപ്പുഴയാകുന്നത്. തൂതപ്പുഴ പിന്നീട് ഭാരതപ്പുഴയില്‍ ചെന്ന് ചേരുന്നു(കൂടല്ലൂര്‍ വെച്ചാണെന്നാ തോന്നുന്നത്)
ദേവ്
കണ്ണൂസിന്റെ സുഹൃത്തുക്കള്‍ക്ക് അപകടം ഉണ്ടായത് തൂതപ്പുഴയില്‍ വെച്ചല്ല. എന്റെയും കണ്ണൂസിന്റെയും സിദ്ധാര്‍ത്ഥന്റെയും ഒക്കെ വീടിനടുത്തുകൂടെ ഒഴുകുന്ന ഗായത്രി പുഴയില്‍ വെച്ചാണ്. ഗായത്രി പുഴ കൂട്ടിലെ മൊക്കില്‍ വെച്ച് ഭാരതപ്പുഴയില്‍ ചേരുന്നു.
പിന്നെ കൃഷ്,ചില സ്ഥലങ്ങളില്‍ അങ്ങനെ വിളിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ചേരുമ്പഴം അതല്ല
നന്ദി തഥാഗതന്‍ ചേട്ടാ
തുപ്പനാടിപ്പുഴ അല്ല കേട്ടോ. തുപ്പനാട്പുഴ ആണ്. എന്റെ വീട് ആ പുഴയുടെ സമീപത്താണ്.
കൂടല്ലൂരില്‍ തന്നെയാണ് തൂതപ്പുഴ ഭാരതപ്പുഴയില്‍ ചേരുന്നത്.‘കൂടുന്ന ഊര് ’എന്ന അര്‍ഥത്തിലാണ് കൂടല്ലൂര്‍ എന്ന പേര്‍.ഇവിടെയാണ് എം.ടി യുടെ വീട്.വള്ളുവനാടിനും സ്വന്തമായി കുറെ പദങ്ങളുണ്ട്.ആ പെരിങ്ങോടനാണ് ഇതൊക്കെ പറഞ്ഞു തരേണ്ടത്.ആറാം തമ്പുരാന്‍ എവിടെപ്പോയി...?കുറ്റൂസ/ഷ എന്നൊരു പദമുണ്ട് ഗൃഹ പ്രവേശം എന്നാണര്‍ഥം.വിക്കിയില്‍ കയറ്റുകയാണെങ്കില്‍ ഒന്ന് എഡിറ്റ് ചെയ്ത് കുറേക്കൂടിപദങ്ങള്‍ കൂട്ടിച്ചെര്‍ത്തിട്ടൊക്കെ വേണം.
ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന് കുറേക്കൂടി വാക്കുകള്‍.മിക്കതിന്റെയും അര്‍ഥം എനിക്കറിയില്ല.അറിയുന്നവര്‍ രേഖപ്പെടുത്തുമല്ലോ.
വേവട
ജാഡി
ഒരിട്ടില്‍
തൃത്തറാവ്
മാണിയന്‍
ദേവിയാന്‍
കൊഞ്ഞന്‍
എണ്ണമൈലി
കോണെഴുത്ത്
ചെരിപ്പുകടിച്ച വൃണം
കൂശിമകന്‍
പോതി
കൊട്ടേമ്പടി
ചൊറുക
അയ്
അയ്യറ
ഒക്കീലിയ്ക്കും
കറ്മം
കേലന്‍
കൊമ്പാളന്‍
ഉതിച്ച്കള
ചൊകില്
കാവച്ചാള
ഈരച്ചൂട്ട്
തൊല്ല
കളമ്പം
ചിറ്റ്
തരക് പറയുക
തമ്പാട്ടി
ചാക്കണ
ഇതില്‍ പരസ്യമായിപറയാന്‍ പറ്റുന്ന ചില വാക്കുകളുടെ അര്‍ത്ഥം പറയാം
വേവട : പൂപ്പല്‍
ജാഡി : മിഠായി ഭരണി
ഒരിട്ടില്‍ എന്ന വാക്ക് ഞാന്‍ കേട്ടിട്ടില്ല
തൃത്തറാവ് : കരിംകൂവളം
ദേവിയാന്‍ : ദേവിയങ്കുട്ടി പാമ്പ്
കൊഞ്ഞന്‍ : സംസാരിയ്ക്കുമ്പോള്‍ കൊഞ്ഞല്‍ ഉള്ളവന്‍
എണ്ണമൈലി : കറുത്തതും എണ്ണമയമുള്ളതുമായ ഉടലുള്ളവള്‍
കോണെഴുത്ത് : ഇംഗ്ലീഷ്
പോതി : ഒരു ദൈവം
അയ് : ഹേ
അയ്യറ : അയ്യട
ഒക്കിലിക്കും : എല്ലാത്തിനും
കറ്‌മം : കര്‍മ്മം
കേലന്‍ : ഒരു പേര്
ഈരച്ചൂട്ട് : തെങ്ങിന്റെ ഈരകൊണ്ട് ഉണ്ടാക്കിയ ചൂട്ട്(പന്തം)
തരക് പറയുക : കാലികളെ വില്‍ക്കന്‍ ഇടനിലക്കാരനായി നില്‍ക്കുന്ന ആള്‍ക്ക് കിട്ടുന്ന കമ്മീഷന്‍ ആണ് തരക്
തമ്പാട്ടി : ദൈവം അല്ലെങ്കില്‍ തമ്പുരാട്ടി
ചാക്കണ : ആട്ടിന്റെ കുടലില്‍ ഉപ്പും മുളകും ഒക്കെ ഇട്ട് തീയില്‍ ചുട്ടെടുക്കുന്ന,കള്ളുഷാപ്പുകളില്‍ മാത്രം ലഭ്യമാകുന്ന ഒരു കറി
വിഷ്ണുപ്രസാദ്:)
എനിക്കറിയാവുന്ന ചില അര്‍ത്ഥങ്ങള്‍:
തൊല്ല : ശല്യം, കഷ്ടപ്പാട്.
ഉതിച്ച്‌കള : മൂക്കള ചീറ്റികളയൂ.
കൊമ്പാളന്‍ : കുംബാരന്‍, കുശവന്‍ ആണോ എന്ന് സംശയം.
കുറച്ച് വാക്കുകള്‍ കൂടി..
പൂളക്കായ് : നാടന്‍ പഞ്ഞിക്കായ്.
പൂളമരം : പഞ്ഞിമരം.
ഏരി : വലിയ ചിറ, കൃഷി ആവശ്യത്തിനുതകുന്ന ജലസംഭരണി.
ചാത്തം : ശാര്‍ദ്ദം.
പീച്ചാംകത്തി. : പേനക്കത്തി, അടുക്കളയില്‍ ഉപയോഗിക്കുന്ന ചെറിയ കത്തി.
മൊളക്‌വര്‍ത്തപുളി : വറ്റല്‍മുളക്, ഉള്ളി, പുളി എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു പുളി (നാടന്‍ രസം)
കായപ്പുളി : കയം ചേര്‍ത്ത് ഉണ്ടാക്കുന്ന നാടന്‍ രസം.
വെങ്കായം : വലിയ ഉള്ളി.
വെല്ലം : ശര്‍ക്കര.( ചെറിയ അച്ചിലുണ്ടാക്കിയത്)
ഊര്‍കായ്മട്ട : അച്ചാര്‍ (ചെറിയ പോളിത്തീന്‍ പാക്കുകളില്‍ കിട്ടുന്നത്)
കൃഷ് |krish
ആഹഹ.. ഇതിങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ!!
ഇതാ എന്റെ വക:
പീട് - ചന്തി
പൊത്തിപ്പിടിക്കുക - കെട്ടിപ്പിടികുക
ഉണ്ണി - വീട്ടിലെ ഏറ്റവും ചെറിയ കുട്ടി
കുറ്റൂശ - ഗൃഹപ്രവേശം.
ചെങ്കല്ല് - ഇഷ്ടിക
ചീരാപ്പ് - ആവശ്യമില്ലാത്ത ജോലി
പോതി = ഭഗവതി
കെനട് - കിണര്‍
ഇരുട്ടുകുത്തി മഴ - കനത്ത മഴ
ചാക്കണ - ആട്ടിന്‍ കുടല്‍ കൊണ്ടുള്ള ഒരു കറി.
ഓമക്ക - പപ്പായ
കന്ന് തെളി - കാളയോട്ടം.
ഇഞ്ചന്‍ - പമ്പ്.
മണ്ടമലച്ച് - തലയിടിച്ച്
വട്ട് തള്ളുക - വീണ് കാര്യമായ പരിക്ക് പറ്റുക
വേണ്ടീട്ടും വേണ്ടാണ്ടും - ആവശ്യമില്ലാതെ
പോട് = കുഴി
മട = ഗുഹ
എടങ്ങാറ് - അസ്വസ്ഥത
വെശ = വേഗം
അകറുക = കരയുക
കത്തുക = നിലവിളിക്കുക
പര്യംപ്രം = പുറകുവശം
വന്നാണ് = ഒന്നു വരൂ
വന്ന്ങ്കണ്ട് = വന്നിട്ട്
വന്നവേ = വന്നത്രേ
വന്നാറേ = വന്ന ഉടനെ
ഇങ്‌ക്‍ടിക്ക് = ഇങ്ങോട്ട്
മാട് = പശു
മൂരി = കാള
കൂളാന്‍ = പോത്ത്
മൂച്ചി = മാവ് (മരം)
മൂഞ്ചി / മോറ് = മുഖം
അച്ചി = ഭാര്യ
അമ്മോസന്‍ = അമ്മായി അച്ഛന്‍
മൂത്തച്ചി = ഭാര്യയുടെ ചേച്ചി.
തൊടി = പറമ്പ്
കൂട്ടം കൂടുക = സംസാരിക്കുക
നിന്നെക്കൊണ്ട് = നീ കാരണം.
കെണിക്കുക = അശ്രാന്ത പരിശ്രമം നടത്തുക
മല്ല്ക്കെട്ട് = ബുദ്ധിമുട്ട്
ചിന്ന് = ഭ്രാന്ത്
മൂട്ടുക = ഏഷണി പറയുക
പാരുക = ഒഴിക്കുക
വവ്‌ശ് = കുരുത്തം, എരണം.
കൊമ്പാളന്‍ ഈഴവനാണ് കൃഷേ.
ചിറ്റ് എന്ന പദം ഉപയോഗിക്കുന്നത് അവിഹിത ബന്ധം എന്ന അര്‍ത്ഥത്തിലാണെന്ന് തോന്നുന്നു.
പൂളാന്ന് തിരോന്തോരത്തുകാരാട് പറയണ്ടാട്ടാ..
പെരഡി : കഴുത്തിന്റെ പിന്‍വശം
പര്യത്ത് : വീടിനു മുന്‍പില്‍ ഉള്ള തെങ്ങിനു താഴെ ഒരു മണ്‍ തൊട്ടിയില്‍ വെള്ളം നിറച്ചു വെയ്ക്കും. പുറത്ത് നിന്ന് വരുന്നവര്‍ക്ക് കാലു കഴികാന്‍.
ടെസ്റ്റ്
എല്ലാ നല്ല പാലക്കാട്ടെ കുട്ട്യൊളും വന്നു അവരുടെ മോറൊന്നു എന്റെ ബ്ലോഗില്‍ കാണിക്യൊ?
എന്റെ തൊഡീലിണ്ടായ (അയ്യേ, ഈ വരമൊഴിയോന്‍ഡ് നല്ല പാലക്കാടന്‍ മലയാളോം പറയാന്‍ പറ്റ്‌ണ്‍ല്യ).
ഓണത്തിനു തൊഡീല്‍ കായ്‌ച ചിലൊതെക്കെ കൊണ്ടുണ്ടാക്യ മളകുഷ്യം കൂട്ടി ഒരൂണും തരാം.
ഡിക്ഷ്ണറിയില്‍ ഈതുംകൂഡി.
ചീരഴിചില്‍ (ഡബിള്‍ ച ആണു) - ബുദ്ധിമുട്ട്.
മാരണം - വല്ലാത്ത ബുദ്ധിമുട്ട്.
This comment has been removed by the author.
കുറച്ചു കൂടി വാക്കുകള്‍ ഇതാ...
അത്യന്നെ - അത് തന്നെ
പോയവേ - പോയത്രേ
എന്ങിടിക്ക് - എങ്ങോട്ട്
നിക്ക് - നിനക്ക്
എക്ക് - എനിക്ക്
പുക്വ - പോവുക
അച്ചേമ - അമ്മായി
എളെച്ച - ഇളയച്ചന്‍
വക്കാണം - വഴക്ക്
പുതിയ ചെരിപ്പു ധരിക്കുമ്പോള്‍ പലര്‍ക്കും കാലിലെ തൊലിപോയി ചെറിയ വ്രണമുണ്ടാകാറുണ്ട്. ഇതിനെയാണ് ചെരിപ്പുകടിച്ച വ്രണം എന്നു പറയുന്നത്. വളരെ സുന്ദരമായ ഒരു നാടന്‍ ശൈലിയാണിത്. അതുപോലെ മറ്റൊരു പ്രയോഗമാണ് കിണറു ചെരിച്ചു വയ്ക്കുുക എന്നത്. വേനല്‍ കാലത്ത് ചിലകിണറുകളിലെ വെള്ളം ഏതാണ്ട് വറ്റി ഒരു മൂലയ്ക്ക് മാത്രം അല്പം വെള്ളം ശേഷിക്കും. ഇതാണ് കിണറ്‍ ചെരിച്ചുവയ്ക്കല്‍ .
മൂഞ്ചീം മൊക്റും -മുഖം
ചിറി -വായ
ചൊകര -ചോര
വെന്തയം -ഉലുവ
കൊള്ള് -മുതിര
പൊത്തക്കടിയോ -വീഴ്ചയെ സൂചിപ്പിക്കുന്നത്
അറുമുറെ -നല്ലണം
ഇങ്ങ്ണ്ട് വന്നാ -ഇങ്ങോട്ട് വന്നേ
അമ്മാങ്ക -ഉമ്മയുടെ ഇക്ക(ചേട്ടൻ )
കൊമ്പാളൻ -ഈഴവൻ
കരിക്കൊന്നൻ -പഴുതാര
ഞാന്‍ മലപ്പുറത്തുകാരന്‍ ആണ്.മലപ്പുറം എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഒരു ഭാഷയാണെന്ന് വിചാരിക്കരുത്.ഇവിടെ സമുദായങ്ങള്‍ ഓരോന്നിനും ഭാഷകള്‍ ഉണ്ട്.കൂടാതെ ഓരോ പ്രദേശങ്ങള്‍ക്കും ശൈലി നല്ലവണ്ണം വ്യത്യാസം ഉണ്ട്.ഇവിടെ ഭൂരിപക്ഷം മാപ്പിള മുസ്ലീം സമുദായം ആണ്.അവരുടെ ഭാഷയാണ് മലപ്പുറം ഭാഷ എന്ന് പറഞ്ഞു കൊടുക്കുന്നത്.ഇവിടെ ആദിവാസി,നമ്പൂതിരി,ഹിന്ദുവിലെ തന്നെ മറ്റു സമുദായങ്ങള്‍ എന്നിവര്‍ക്കെല്ലാം ഭാഷ ഭേദങ്ങള്‍ ഉണ്ട്.ഏറനാട്,വള്ളുവനാട്,വെട്ടത്തുനാട്,വന്നേരി നാട്,ചേരനാട്,പരപ്പനാട് അങ്ങനെ നിരവധി പ്രദേശങ്ങള്‍ ഉണ്ട്.ഇവിടെയെല്ലാം ഭാഷ വ്യത്യാസങ്ങള്‍ ഉണ്ട്.പാലക്കാടന്‍ താലൂക്ക് പ്രയോഗങ്ങള്‍ മിക്കതും ഈ ജില്ലയിലും പ്രയോഗിക്കുന്നത് ആണ്.പക്ഷെ പാലക്കാട് താലൂക്ക് വള്ളുവനാട് താലൂക് തമ്മില്‍ ഭാഷക്കും ശൈലിക്കും അജഗജാന്തരം വ്യത്യാസം ഉണ്ട്.ഒരു വാചകം മലപ്പുറം ജില്ലയില്‍ തന്നെ പല തരത്തില്‍ പറയും.ഉദാഹരണം.....നീ എവിടേക്കാ പോകുന്നത്?എന്നതിന്റെ വിവിധ ശൈലികള്‍ .....താന്‍ എവടയ്ക്കാ?നീയ് എവടയ്ക്കാ?ഇയ്യ് എവടയ്ക്കാ?ഇജ്ജു എവുടുക്കാ?ഇനി ആദിവാസി വിഭാഗങ്ങള്‍ വേറെ എന്തോ ആണ് പറയുക....നമ്പൂതിരി നായര്‍ തുടങ്ങിയവര്‍ ഓപ്പോള്‍,ഏട്ത്തി എന്നിവ പ്രയോഗിക്കും.ആദ്യായിട്ട് എന്നുള്ളതിന് നടാടെ,അങ്ങനെ കൊറേ ണ്ട്.....
വേവട? നരകപടം?
വേവട? നരകപടം?
ചാക്കണ എന്താണെന്ന് ആർക്കേലും അറിയുമോ...
കള്ളുഷാപ്പില്‍ ലഭിക്കുന്ന കറികള്‍ക്കാണ് പൊതുവെ ചാക്കണ എന്നു പറയുന്നത്. പ്രത്യേകിച്ചും കുടല്‍ പാകപ്പെടുത്തിയതിന്. ചാക്കണ എന്ന പേരില്‍ പഴയ ഗൃഹോപകരണം ഉള്ളതായും അറിയാം
Thanks for this post it was very useful for my home work
കൊരക്കുക - ചുമയ്ക്കുക
കൊയ്യാക്ക-പേരയ്ക്ക
ആക്രാന്തം-ആർത്തി
ചിറിക്കുക-ചിരിക്കുക
ആവി-ചൂട്
പെലച്ചെക്കെ-രാവിലെ
മീറ്-ഉറുമ്പ്
ചൊകിട്-താഴെ
ഇട്ടിൽ-ഇടവഴി
വേവട
തൊങ്ങനെ ആണ് ഒരുപാട് .
ചേര് കശുമാവും.
ഏട്ടൻ ആണ് ശരി. നായർ സമുദായത്തിലുള്ളവരാണ് ഏട്ട എന്ന് വിളിക്കുന്നത്.
Kind of.. njn kuzhalmannam aanu
വരിപ് ടപ്പ
അത് എന്താ
നരകപടം എന്താണെന്നു കൂടി...
വയറ്റുകണ്ണി=pregnant woman
എന്നു വേണ്ടേ.?
Post a Comment
Subscribe to Post Comments [Atom]
<< Home