Wednesday, February 06, 2008

പാലക്കാടിന്റെ കഥകള്‍

പാലക്കാട്‌ ഒരു പുസ്തകപ്രകാശനത്തിനു വന്ന കൊല്ലം സ്വദേശിയായ്‌ യുവ കവി മുഞ്ഞിനാടു പദ്മകുമാര്‍ പാലക്കാടിനെ പറ്റി..

സൂര്യ റ്റീവി യിലെ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയുടെ ഹോസ്റ്റാണു ഇദ്ദേഹം...

ഒരു നിരൂപകനും...

ഒരു കന്യാസ്ത്രീയും ഓര്‍ മ്മയില്‍ കമ്പ്യൂട്ടര്‍ സൂക്ഷിക്കുന്നില്ല,അവധൂതന്റെ പാര്‍ പ്പിടങ്ങള്‍ ,റാസ്പുടിനെ ക്കുറിച്ചുള്ള പുസ്തകം തുടങ്ങിയവ ശ്രദ്ധേയകൃതികള്‍

.ഒരു നീണ്ട പ്രഭാഷണത്തിന്റെ ചെറിയ ഭാഗമായണു ഇതു

പാലക്കാട്‌ റ്റീം ബ്ലോഗിലാദ്യത്തെ

വീഡിയൊ പോസ്റ്റ്‌..

Friday, February 01, 2008

വിളയനൂര്‍ ॥ എന്റെ ഗ്രാമം

ഒരറ്റത്ത് നിന്ന് തകരുകയാണെല്ലാം .. അഗ്രഹാരങ്ങള്‍ കോണ്‍ ക്രീറ്റ് ഗുഹകള്‍ ക്ക് വഴിമാറിക്കൊടുക്കാന്‍ തുടങ്ങുന്നു....ആള്‍ പ്പാര്‍ പ്പില്ലാത്ത അഗ്രഹാരങ്ങള്‍ പൊളിച്ച് വില്‍ ക്കാനാണ്‌ ഉടമസ്ഥരുടെ ശ്രമം ഇപ്പോള്‍ .. ഒരു തലവേദന ഒഴിഞ്ഞ് കിട്ടുമല്ലോ ..



കറ്റക്കളം .... എന്റെ ചെറുമികള്‍ ഇപ്പോള്‍ വയല്‍ പാട്ട് പാടാറില്ല ... ഒരു താളത്തിലങ്ങ് കറ്റ തല്ലിത്തീര്‍ ക്കുക..അത്രന്നെ..





പാടശേഖരന്മാര്‍ നിവ്വര്‍ ന്ന് കിടക്കുകയാണ്‌.. എന്റെ വീടിന്റെ പിന്നാമ്പുറത്തെ കാഴ്ച.





ദൈവത്തിന്‌ അല്പം സ്ഥലം
ഒരു അമ്പലക്കുളം ...രന്ട് കരകളിലുമായി ശിവനും ധര്‍ മ്മ ശാസ്താവും .. അങ്ങിനെയാണ്‌ വാസ്തു. ഈ അയ്യപ്പക്ഷേത്രത്തിന്റെ പ്രത്യേകത എന്താണെന്നാല്‍ വിവാഹിതനായ ശാസ്താവാണ്‌ ഇവിടത്തെ പ്രതിഷ്ഠ. പൂര്‍ ണ്ണ, പുഷ്കല എന്നിങ്ങനെ പത്നികളെ ഇരുവശവും നിര്‍ ത്തിയാണ്‌ നില്‍ പ്പ്.





ഇതു ഞങ്ങളുടെ കുടും ബക്ഷേത്രമാണ്‌ ശിവനാണ്‌ പ്രതിഷ്ഠ। മേലെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ കുളത്തിന്റെ മറുകര