വര് ഷത്തിലൊരിക്കലുള്ള ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ
വര് ഷത്തിലൊരിക്കലുള്ള ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ
കാര്‍ ഷിക പ്രാധാന്യമുള്ളതാണു പാലക്കാടിലെ എല്ലാ വേലകളും പൂരങ്ങളും.
കുംഭമാസത്തിലെ മൂന്നാമത്തെ വെല്ളിയാഴ്ച്ചയാണു മണപ്പുള്ളിക്കാവു വേല.
വര് ഷത്തിലൊരിക്കല് തന്റെ ഭക്തനമാര് ക്കു 'അമ്മ' സങ്കല്പത്തിലുള്ള ഭഗവതി ദേശം മുഴുവന്‍ എഴുന്നള്ളി അനുഗ്രഹം ചൊരിയുന്നതാണു വേല..
ദേശത്തെ ഊതിബാധകള് അകറ്റുവാനാണു ഭഗവതിയുടെ എഴുന്നള്ളത്തു ഭക്തരുടെ ആഹ്ലാദാരവങ്ങളാണു ഭഗവതിക്കുള്ള അര് ച്ചന,
'പടഹാദി' സമ്പ്രദായത്തിലുള്ള വേലക്കു ദേശക്കാരുടെ ഈ ആരവങ്ങളാണു ഓജസ് നല്‍കുന്നതും..
ഇക്കഴിഞ്ഞ വേല തീരുന്ന കമ്പം കത്തിക്കല്‍ ചടങ്ങിന്റെ വീഡിയൊ ദൃശ്യങ്ങളാണു ഇനി....
പണ്ടു കാലം മുതല്ക്കേ സാംക്രമിക രോഗങ്ങളും മറ്റും തടയാനുള്ളാ ഉപാധിയായാണല്ലൊ ഗന്ധകം വെടിയുപ്പുകളുടെ മിശ്രിതം വെടിക്കെട്ടുകള്‍ ആയതു..വാദ്യ മേളങ്ങളുടെ പ്രകമ്പനം ഭക്തരുടെ മനസ്സിലെ ഊതിബാധകളേയും ഒഴിപ്പിക്കുന്നു
രാവേല തീരുന്ന സമയത്തെ ( ഏകദേശം വെളുപ്പിനു 4.30) പഞ്ചവാദ്യം മേളം ഇടക്ക പിന്നെ കമ്പം കത്തുന്ന ശബ്ദം വരെ ഈ വീഡിയോവിലൂടെ കേള്ക്കാനാവുമെന്നു കരുതുന്നു..
ഇനി അടുത്ത വേലക്കു കാണും വരെക്കും ഈ സൌണ്ട് ആന്‍ഡ് ലൈറ്റ് ഷോ....
.(കോവൈ മെഡികല്‍ സെന്ററുകാരു സ്പോന്സര് ചെയ്ത കമാനം ,
ഭക്തി രസത്തില്‍ ഡിസ്റ്റില്‍ഡ് വാടര്‍ ഇഞ്ജെക്റ്റ് ചെയ്തിട്ടുണ്ടെങ്കിലും......)