Monday, November 27, 2006

വീഴുമല.

വീഴുമല (അഥവാ വീണമല).

പാലക്കാട്‌ ജില്ലയില്‍ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയില്‍ കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മല. ഇടതൂര്‍ന്ന വനവും ഒട്ടേറേ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃധ കയ്യേറ്റത്തിന്‌ വിധേയമായി. വനം ചുരുങ്ങി ഇപ്പോള്‍ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബര്‍ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്‌. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത്‌ വലിയ രണ്ട്‌ പാറകളുണ്ട്‌. രണ്ട്‌ പാറയുടെയും ഇടക്ക്‌ ഒരു വലിയ വിടവും. ഒരു പാറയില്‍നിന്നും വേറെ പാറയിലേക്ക്‌ ചാടാമെങ്കിലും തിരിച്ച്‌ ചാടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.. കാരണം പാറയുടെ കിടപ്പും നല്ല കാറ്റ്‌ വീശുന്ന ഇടവുമായതുകൊണ്ടാണ്‌. ഒന്ന്‌ തെറ്റിയാല്‍ തീര്‍ന്നില്ലേ..

നീണ്ടുകിടക്കുന്ന ഈ വീഴുമലക്ക്‌ കേട്ടുകേള്‍വിയുള്ള ഒരു ഐതിഹ്യമുണ്ട്‌.
പണ്ട്‌ സീതാദേവിയെ രാവണന്റെ അടുക്കല്‍നിന്നും വീണ്ടെടുക്കുന്നതിനായി രാമലക്ഷ്മണന്മാര്‍ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ലങ്ക ആക്രമിച്ച്‌ യുദ്ധം ചെയ്തപ്പോള്‍, രാവണന്റെ പുത്രനായ ഇന്ദ്രജിത്ത്‌ ദിവ്യമായ നാഗാസ്ത്രം പ്രയോഗിക്കുകയും നാഗാസ്ത്രത്തിന്റെ ദിവ്യശക്തിയാല്‍ രാമലക്ഷ്മണന്മാര്‍ അടക്കം പലരും ബോധമറ്റ്‌ യുദ്ധക്കളത്തില്‍ വീഴുകയും ചെയ്തു. ചേതനയറ്റ്‌ കിടക്കുന്ന ഇവരെ ഉടനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ - ജാംബവാന്‍ നിര്‍ദ്ദേശിച്ചു. കൈലാസപര്‍വ്വതനിരകളിലെ ഋഷഭാദ്രി മലയില്‍ കണ്ടുവരുന്ന വിവിധ അപൂര്‍വ്വ ഔഷധസസ്യങ്ങള്‍ പിഴിഞ്ഞെടുത്ത സത്ത്‌ ഉടന്‍ വേണം. ജാംബവാന്റെ ഉപദേശപ്രകാരം അപൂര്‍വ ഔഷധസസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവര്‍ണകരണി എന്നിവ തേടി ഹനുമാന്‍ ഹിമാലയ പര്‍വ്വതനിരകളിലേക്ക്‌ പറന്നു. അവിടെയെത്തിയ ഹനുമാന്‍ ഔഷധസസ്യങ്ങളുടെ പേര്‌ മറന്നതുകാരണം ഏതാണെന്നറിയാതെ ആ ഔഷധസസ്യങ്ങള്‍ സ്ഥിതിചെയ്തിരുന്ന ഋഷഭാദ്രി മലയെ അടിയോടെ പൊക്കി തന്റെ കൈയ്യിലേന്തി ലങ്കയിലെ യുദ്ധക്കളത്തിലേക്ക്‌ പറന്നു. യാത്രാമദ്ധ്യേ കൈയ്യിലേന്തിയ ദിവ്യമലയുടെ ചെറിയ ചില ഭാഗങ്ങള്‍ അടര്‍ന്നു പല ഭാഗത്തായി വീണുവെന്ന്‌ പുരാണങ്ങളില്‍ പരാമര്‍ശം. അങ്ങിനെ ഹനുമാന്റെ കൈയില്‍ നിന്നും അടര്‍ന്നു വീണ ഒരു ചെറിയ മലയാണ്‌ "വീഴുമല" യെന്ന് ഐതിഹ്യം. ഈ വീഴുമലയില്‍ പണ്ട്‌ നിറയെ ഔഷധസസ്യങ്ങള്‍ കാണപ്പെട്ടിരുന്നു. പല ആയുര്‍വേദശാലക്കാരും ഇവിടെ നിന്നും ഈ ഔഷധസസ്യങ്ങള്‍ ശേഖരിച്ചിരുന്നു.

19 Comments:

Blogger krish | കൃഷ് said...

വീഴുമല - ഒരു സ്ഥലപരിചയം. പാലക്കാട്‌ ജില്ലയില്‍ ആലത്തൂരിനടുത്തുള്ള വീഴുമലയെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌.

കൃഷ്‌ | krish

9:45 PM  
Blogger Shiju said...

ക്രിഷ് ഏട്ടാ, ഞാന്‍ ഇതു മലയാളം വിക്കിയില്‍ ഇടാം. വിരോധം ഒന്നും ഇല്ലല്ലോ. ഇങ്ങനത്തെ വിവരങ്ങള്‍ ഒന്നും നഷ്ടപ്പെട്ടു പോകരുത്.

2:42 AM  
Blogger Promod P P said...

ഷിജു
ധൈര്യമായിട്ട്‌ ഇട്ടോ
ഇതു പോലെ ഭ്രാന്തന്‍ മലയെക്കുറിച്ചും,മേഴത്തൂര്‍ അഗ്നിഹോത്രിയെ കുറിച്ചും,വായില്ലാക്കുന്നിലപ്പനെ കുറിച്ചും,കൂറ്റനാടുകാരനായ ഉപ്പുകൊറ്റനെ (ഇവര്‍ ഒക്കെ പറയി പെറ്റ പന്തിരുകുലംകാര്‍)കുറിച്ചും,ചൂലന്നൂരിലെ മയില്‍സങ്കേതത്തെ കുറിച്ചും ഒക്കെ പോരട്ടെ ..

4:23 AM  
Blogger മുസാഫിര്‍ said...

ഏഴിമലയും അങ്ങിനെ ഉണ്ടായത് അല്ലെ ?

6:48 AM  
Anonymous Anonymous said...

വീഴുമലചരിതം നന്നായി...പറയിപെറ്റ പന്തിരുകുലവും, വള്ളുവനാട്ടിലെ പൂരങ്ങളും, കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ എം.ടി. വരെയുള്ളവരുടെ വിശേഷങ്ങള്‍ തുടങ്ങി എല്ലാം അങ്ങനെ വരട്ടെ.......

...ഈയുള്ളവനെയും ചേര്‍ക്കണേ..ഒരു പാവം പാലക്കാട്ടുകാരനാണ്‌..
--കൊച്ചുഗുപ്തന്‍

11:03 AM  
Blogger Promod P P said...

കൊച്ചുഗുപ്തന്‍

ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നു.

എന്തായലും ഒന്നു കൂടെ അയയ്ക്കുന്നു. ഐ.ഡി ഇതു തന്നെ അല്ലെ?




vaipur@yahoo.co.in

9:05 PM  
Anonymous Anonymous said...

ഷിജു :) നന്ദി. വിക്കിയില്‍ ഇട്ടോളൂ.. കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ത്താല്‍ നന്നായിരിക്കും.
പണ്ട്‌ കൂട്ടുകാരുമൊത്ത്‌ ഒരു പ്രാവശ്യം വീഴുമല മുകളില്‍ പോയിരുന്നു. അവിടെ അന്ന്‌ ഒരു ചെറിയ അമ്പലമുണ്ടായിരുന്നു. ഹനുമാന്റെതാണെന്നു തോന്നുന്നു. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. (ഈ മലയുടെ ഒരു വശത്ത്‌ താമസിക്കുന്ന ശ്രീമാന്‍ കണ്ണൂസിന്‌ ഒരു പക്ഷേ അറിയുമായിരിക്കും)

തഥാഗതന്‍ :) വളരെ നന്ദി. നിര്‍ദ്ദേശങ്ങള്‍ നല്ലത്‌. കൂടുതലായി എഴുതുമ്പോള്‍ ഒരു ടൂറിസ്റ്റ്‌ ഹില്ല് സ്റ്റേഷന്‍ കൂടിയായ നെല്ലിയാമ്പതിയെക്കുറിച്ചും ചേര്‍ക്കുമല്ലോ.

മുസാഫിര്‍:) നന്ദി.
കൊച്ചുഗുപ്തന്‍:) നന്ദി.

കൃഷ്‌ | krish

9:50 PM  
Anonymous Anonymous said...

തഥാഗതന്‌.....

താങ്കളുടെ ക്ഷണം കിട്ടി ...പക്ഷെ 'ലോഗ്‌-ഇന്‍' ചെയ്ത്‌ അംഗമാകാന്‍ സാധിച്ചില്ല..ഇനിയിപ്പൊ എന്റെ ബ്ലോഗ്‌ ബീറ്റാ വേര്‍ഷന്‍ ആക്കിയതുകൊണ്ടാവുമോ?......

മറ്റു പല FTP ബ്ലോഗുകളിലും കമന്റ്‌ ഇടാന്‍ സാധിയ്ക്കാത്തതും ഇതായിരിയ്ക്കുമോ കാരണം...

ഉപദേശത്തിനായി കാത്തിരിയ്ക്കുന്നു..

10:39 PM  
Blogger Promod P P said...

ഗുപ്താ

സാങ്കേതികവശം വലിയ പിടി ഇല്ല.. ശ്രീജിത്തിനോടൊ മറ്റൊ ചോദിയ്ക്കു.

11:28 PM  
Blogger കണ്ണൂസ്‌ said...

കൃഷ്‌ ഭായ്‌, ഇതു കാണാന്‍ വൈകി. ഷിജുവിന്റെ ഒരു കമന്റിലൂടെയാണ്‌ ഇവിടെ എത്തിയത്‌. വളരെ നന്നായിരിക്കുന്നു.

സത്യം പറഞ്ഞാല്‍ എനിക്ക്‌ കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. വീഴുമലക്ക്‌ 400 മീറ്ററോളം ഉയരമുണ്ടെന്നാണ്‌ കേട്ടിരിക്കുന്നത്‌. ഇപ്പോഴും ഔഷധസസ്യങ്ങള്‍ക്ക്‌ കുറവൊന്നുമില്ല. വീഴുമല വീണത്‌ തലകീഴായി ആയിരുന്നുവെന്നും, അതു കൊണ്ട്‌ മറ്റ്‌ പ്രദേശങ്ങളില്‍ ലഭിക്കുന്ന ഔഷധസസ്യങ്ങളുടെ വേരിന്റെ സ്ഥാനത്ത്‌ ഇവിടത്തെ സസ്യങ്ങളുടെ ഇല / ചില്ല ഉപയോഗിച്ചാല്‍ മതിയാവുമെന്നും ഒരു ഐതിഹ്യമുണ്ട്‌.

വീഴുമലയില്‍ ഉള്ള പുരാതന ക്ഷേത്രം ഹനുമാന്റേത്‌ തന്നെയാണ്‌. കൂടാതെ ജൈനസംസ്‌കാരത്തിന്റെ കുറേ ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ കാണാന്‍ കഴിയുമെന്ന് കേട്ടിട്ടുണ്ട്‌. (എം.ജി. ശശിഭൂഷണ്‍ സര്‍ കുറേക്കാലം ആ വഴിക്ക്‌ റിസര്‍ച്ച്‌ നടത്തിയിരുന്നുവെന്ന് തോന്നുന്നു.). വീഴുമലയുടെ താഴ്‌വാരത്തില്‍ നാരായണ ഗുരുകുലം എന്ന് അധികം ആരാലും അറിയപ്പെടാത്ത ഒരു ആശ്രമം ഉണ്ട്‌. ഗുരു നിത്യ ചൈതന്യ യതിയും, തപോവന്‍ മഹാരാജും ഒക്കെ ഇവിടത്തെ സന്ദര്‍ശകരായിരുന്നത്രേ. (തപോവന്‍ മഹാരാജ്‌ - സ്വാമി ചിന്‍മയാനന്ദന്‌ ദീക്ഷ കൊടുത്തയാള്‍ - ജനിച്ചത്‌ വീഴുമലയുടെ താഴ്‌വരയില്‍ തന്നെയുള്ള മുടപ്പല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌). ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ച ശ്രീ ബ്രഹ്‌മാനന്ദ സ്വാമി ശിവയോഗിയുടേ പ്രഥമ ശിഷ്യന്‍ ആയിരുന്ന ജടഭരത സ്വാമികളും നാരായണ ഗുരുകുലവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നു.

വീഴുമലയില്‍ മഴക്കാലത്ത്‌ നല്ല ഭംഗിയുള്ള ചില വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാവാറുണ്ട്‌. ഒരല്‍പ്പം റിസ്‌ക്‌ എടുത്താല്‍ ജൂണ്‍-ജൂലൈ മാസങ്ങളിലെ മല കയറ്റം ഓര്‍മ്മിക്കാവുന്ന ഒരു യാത്ര ആയിരിക്കും.

പഴയ ഫോട്ടോകള്‍ എന്തെങ്കിലും കയ്യില്‍ ഉണ്ടോ എന്ന് തിരയാം. സിദ്ധൂ, നീയും കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?

10:15 PM  
Blogger Shiju said...

കണ്ണൂസേ, കൃഷ് ഏട്ടാ തഥാഗതന്‍ ഏട്ടാ,
നിങ്ങള്‍ തന്ന വിവരങ്ങള്‍ ഒക്കെ വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതാ ലിങ്ക്
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%B4%E0%B5%81%E0%B4%AE%E0%B4%B2#.E0.B4.90.E0.B4.A4.E0.B4.BF.E0.B4.B9.E0.B5.8D.E0.B4.AF.E0.B4.82

അത്യാവശ്യം വിവരങ്ങള്‍ ആയി കഴിഞ്ഞാല്‍ നമുക്ക് അതൊന്ന് റീ- ഓര്‍ഗനൈസ് ചെയ്ത് നല്ല ഒരു ലേഖനം ആക്കാം. ഇപ്പോള്‍ തന്നെ ഒരു മാതിരി നല്ല ലേഖനം ആയിട്ടുണ്ട്. ഒന്ന് അടുക്കും ചിട്ടയും വരുത്തിയാല്‍ മതി. ഒരു ഫോട്ടോ കൂടി കിട്ടിയാല്‍ നന്നായിരുന്നു,

10:46 PM  
Blogger വിഷ്ണു പ്രസാദ് said...

പുസ്തകം:സ്ഥല നാമ ചരിത്രം പഴയ കോപ്പി നുമ്പടെ കയ്യിലുണ്ട്,ന്നാലും കോപ്പിയടിക്കാന്‍ പറ്റ്വോ...

11:09 PM  
Blogger Shiju said...

പദാനുപദ കോപ്പിയടി വേണ്ട. പകരം ഒരു വിജ്ഞാനകോശത്തിനു വേണ്ട വിധത്തില്‍ ഒന്നു മാറ്റിയെഴുതുക.

ആ പുസ്തകത്തിന്റെ കൂടുതല്‍ വിവരം തരാമോ? അത് റെഫറന്‍സ് ആയി ലേഖനത്തില്‍ ചേര്‍ക്കാം.

11:14 PM  
Blogger വിഷ്ണു പ്രസാദ് said...

ഒന്നു ക്ഷമിക്കെന്റെ ഷിജുവേ...ഞാന്‍ കുറേശ്ശെ കുറേശ്ശെയായി ഇതൊക്കെ ചുരണ്ടാമെന്ന് വെച്ച് ഇരിക്കുകയായിരുന്നു...:).ഹും.. ഇനി അതു പറ്റില്ല.പുസ്തകങ്ങള്‍ പലതുണ്ട്:1കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍-പാലക്കാട് ജില്ല,എഴുതിയത്-വി,വി.കെ.വാലത്ത്,കേരള സാഹിത്യ അക്കാദമി.
2നിളയുടെ തീരങ്ങളിലൂടെ,എഴുതിയത്-ആലങ്കോട് ലീലാകൃഷ്ണന്‍
3.കണ്ണാന്തളിപ്പൂക്കളുടെ കാലം,എം.ടി
4.മലബാര്‍ മാന്വല്‍,വില്യം ലോഗന്‍,മാതൃഭുമി

ഇങ്ങനെ ഒരു പാടുണ്ട്,വീഡിയോയും ഉണ്ട്.കാതിരിക്കൂ.

ഒരു കാര്യം കൂടി: ഏവിടെ പെരിങ്ങോടന്‍?
ഈയിടെ അന്തരിച്ച എം.പി ശങ്കുണ്ണിനായരെപറ്റി ഒരു കുറിപ്പെങ്കിലും ഇടേണ്ടതയിരുന്നു.ആരും ചെയ്തില്ല.നാട്ടുകാരന്‍ എന്ന നിലയില്‍ പെരിങ്ങോടന്
ബാധ്യതയുണ്ട്.ചിന്തയില്‍ ഒരു കുറിപ്പു കണ്ടു.

11:30 PM  
Blogger വിഷ്ണു പ്രസാദ് said...

കൊച്ചുഗുപ്തന്റെ പ്രശ്നം മൂപ്പര്‍ പറഞ്ഞതു തന്നെ. ഒരു മാര്‍ഗമുണ്ട്,ബീറ്റ അല്ലാത്ത ഒരു ബ്ലോഗ് തുടങ്ങുക.

11:32 PM  
Blogger ലിഡിയ said...

പാലക്കാട് വളരെ രസകരമായി തുടരട്ടെ, കേട്ടിട്ടില്ലാത്ത ചരിത്രങ്ങള്‍ കണ്ടിട്ടില്ലാത്ത ഇടങ്ങള്‍ ഇവയൊക്കെ പരിചയപെടാന്‍ ഇതൊരു വേദിയാവുന്നതില്‍ ഒത്തിരി സന്തോഷം.

-പാര്‍വതി.

1:43 AM  
Anonymous Anonymous said...

ഷിജു:) വിക്കിയിലെ വീഴുമല ലേഖനം വൈകിയാണ്‌ കണ്ടത്‌. വളരെ നന്ദി.
കണ്ണൂസ്‌:) ഹായ്‌.. കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ത്തതിന്‌ നന്ദി.

കൃഷ്‌ |krish

6:27 AM  
Blogger Rajeeve Chelanat said...

anangan mala ithallallo alley? ee malaye kurichu aadyamayittanu kelkkunnathu

2:39 AM  
Blogger Malayali Peringode said...

നന്ദി... :)

3:03 AM  

Post a Comment

Subscribe to Post Comments [Atom]

<< Home