Thursday, March 06, 2008

വര്‍ ഷത്തിലൊരിക്കലുള്ള ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ

വര്‍ ഷത്തിലൊരിക്കലുള്ള ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ

(രാവേല തീരുന്ന നേരം )



കാര്‍ ഷിക പ്രാധാന്യമുള്ളതാണു പാലക്കാടിലെ എല്ലാ വേലകളും പൂരങ്ങളും.



കുംഭമാസത്തിലെ മൂന്നാമത്തെ വെല്‍ളിയാഴ്ച്ചയാണു മണപ്പുള്ളിക്കാവു വേല.



വര്‍ ഷത്തിലൊരിക്കല്‍ തന്റെ ഭക്തനമാര്‍ ക്കു 'അമ്മ' സങ്കല്‍പത്തിലുള്ള ഭഗവതി ദേശം മുഴുവന്‍ എഴുന്നള്ളി അനുഗ്രഹം ചൊരിയുന്നതാണു വേല..



ദേശത്തെ ഊതിബാധകള്‍ അകറ്റുവാനാണു ഭഗവതിയുടെ എഴുന്നള്ളത്തു ഭക്തരുടെ ആഹ്ലാദാരവങ്ങളാണു ഭഗവതിക്കുള്ള അര്‍ ച്ചന,



'പടഹാദി' സമ്പ്രദായത്തിലുള്ള വേലക്കു ദേശക്കാരുടെ ഈ ആരവങ്ങളാണു ഓജസ്‌ നല്‍കുന്നതും..



ഇക്കഴിഞ്ഞ വേല തീരുന്ന കമ്പം കത്തിക്കല്‍ ചടങ്ങിന്റെ വീഡിയൊ ദൃശ്യങ്ങളാണു ഇനി....







പണ്ടു കാലം മുതല്‍ക്കേ സാംക്രമിക രോഗങ്ങളും മറ്റും തടയാനുള്ളാ ഉപാധിയായാണല്ലൊ ഗന്ധകം വെടിയുപ്പുകളുടെ മിശ്രിതം വെടിക്കെട്ടുകള്‍ ആയതു..വാദ്യ മേളങ്ങളുടെ പ്രകമ്പനം ഭക്തരുടെ മനസ്സിലെ ഊതിബാധകളേയും ഒഴിപ്പിക്കുന്നു





രാവേല തീരുന്ന സമയത്തെ ( ഏകദേശം വെളുപ്പിനു 4.30) പഞ്ചവാദ്യം മേളം ഇടക്ക പിന്നെ കമ്പം കത്തുന്ന ശബ്ദം വരെ ഈ വീഡിയോവിലൂടെ കേള്‍ക്കാനാവുമെന്നു കരുതുന്നു..





ഇനി അടുത്ത വേലക്കു കാണും വരെക്കും ഈ സൌണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ ഷോ....






.(കോവൈ മെഡികല്‍ സെന്ററുകാരു സ്പോന്‍സര്‍ ചെയ്ത കമാനം ,



ഭക്തി രസത്തില്‍ ഡിസ്റ്റില്‍ഡ്‌ വാടര്‍ ഇഞ്ജെക്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും......)

10 Comments:

Blogger അനാഗതശ്മശ്രു said...

ഇനി അടുത്ത വേലക്കു കാണും വരെക്കും ഈ സൌണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ ഷോ....

3:19 AM  
Blogger yamuna said...

VARASHATHIL ORIKKAL LEAVEIL NATTIL ETHUNNA PRAVASIYUDE JEEVITHAM POLEY.....

3:45 AM  
Blogger ഭൂമിപുത്രി said...

ഈ വിവരണത്തിനും കാഴ്ചയ്ക്കും നന്ദി അനാഗതാ.
പണ്ട് ഈ ആനയും എഴുനെള്ളത്തും ഒക്കെ കാണുമ്പോള്‍ തോന്നുന്ന രസം ഇപ്പോളില്ല..
കുംഭച്ചൂടില്‍ പൊള്ളുന്ന പാവം ആനയുടെ കാലടികള് മനസ്സിനെ അലോസരപ്പെടുത്തും

3:59 AM  
Blogger Sherlock said...

കമ്പം കത്തിക്കല്‍ ആദ്യായിട്ടാ കാണണേ... വീഡീയോ ഞാന്‍ ഡൌണ്‍ലോഡീ :)

9:10 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരിക്കല്‍ ഞാനും പോയിട്ടുണ്ട് മണപ്പുള്ളിക്കാവ് വേലയ്ക്ക്.

ഇപ്പോ ഒത്തിരി ദൂരെ ആണേലും ഇങ്ങനേലും കാണന്‍ വഴിയൊരുക്കിയതിന് നന്ദി ട്ടാ

11:39 AM  
Blogger G.MANU said...

വേലയും പൂരവും ഒന്നു കാണണമല്ലോ..അനാഗതാ പാലക്കാട്ടു വരുമ്പോള്‍ വേണ്ട സഹായം ചെയ്യണേ.


:)

8:10 PM  
Blogger CHANTHU said...

നിങ്ങളെന്നെ അങ്ങോട്ട്‌ ആകര്‍ഷിപ്പിക്കുന്നു

12:02 AM  
Blogger krish | കൃഷ് said...

ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ നന്നായിട്ടുണ്ട്.

(ഏപ്രില്‍, മെയ് മാസങ്ങളില്‍ പാലക്കാട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വേല/പൂര ഉത്സവങ്ങളല്ലേ)

2:17 AM  
Blogger നിര്‍മ്മല said...

കുറച്ചു നേരത്തേക്ക് മഞ്ഞും തണുപ്പുമൊക്കെ മറന്നു.
താന്ദസ് :)

5:40 AM  
Blogger ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

ക്ഷേത്രവും ഐതിഹ്യവും. http://pariyanampattabagavathi.blogspot.com/

4:45 AM  

Post a Comment

Subscribe to Post Comments [Atom]

<< Home