Friday, December 08, 2006

മലമ്പുഴ യക്ഷി.


മലമ്പുഴ യക്ഷി.

സുപ്രസിദ്ധ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ തന്റെ കരവിരുത്‌ തെളിയിച്ച പ്രശസ്തമായ "യക്ഷി".
വര്‍ഷങ്ങളായി കാണികള്‍ക്ക്‌ കൗതുകം ഉണര്‍ത്തിയ സൃഷ്ടി.

മലമ്പുഴ ഉദ്യാനത്തില്‍ മാറും വിരിച്ച്‌ പ്രൗഡിയോടെ ഇരിക്കുന്ന യക്ഷി.. ഇന്നും ആരേയോ കാത്ത്‌..

എത്രയെത്ര പേര്‍ കൗതുകത്തോടെ നിന്റെ വിസ്മയിപ്പിക്കുന്ന രൂപവും, വിശ്വാകാരവും കണ്ട്‌ നിന്റെ മുന്നില്‍ വായുംപൊളിച്ച്‌ നോക്കിനിന്നു.

യുവതികളും സ്ത്രീജനങ്ങളും നഗ്നയായ യക്ഷിയുടെ മുന്നിലെത്തിയപ്പോള്‍ മുഖം കുനിച്ചില്ലേ.., അര്‍ത്ഥം വെച്ച്‌ അടക്കിചിരിച്ചില്ലേ.. ഒളികണ്ണിട്ട്‌ നോക്കിയില്ലേ..

ചില ബ്ലോഗന്മാരെപ്പോലെ യുവപൂവാലന്മാര്‍ കമന്റിയില്ലേ.. യക്ഷിയുടെ കാലിന്‍ചുവട്ടില്‍ നിന്ന്‌ പല പോസിലും പടം പിടിക്കാന്‍ വെമ്പിയില്ലേ... കാല്‍ച്ചുവട്ടില്‍ പൂക്കള്‍ വെച്ച്‌ "സായൂജ്യം" കൊണ്ടില്ലേ..

ഈ രാത്രിയിലും നീയെത്ര സുന്ദരി... ഇന്നത്തെക്കാലത്തെ മോഡേണ്‍ "യക്ഷി"കള്‍ പോലും നാണിച്ച്‌ തലതാഴ്ത്തും.. തീര്‍ച്ച.
----

(വാല്‍ക്കഷണം: യക്ഷിയുടെ ചിത്രങ്ങള്‍ ഇവിടെ ഇടുന്നില്ല..
കാണാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ ഞെക്കുക.
1, 2, 3, 4, 5..)

കൃഷ്‌ krish

12 Comments:

Blogger krish | കൃഷ് said...

നെല്‍പ്പാടങ്ങളുടെയും, കരിമ്പനകളുടേയും, പനങ്കള്ളിന്റേയും നാട്ടിലെ, സുപ്രസിദ്ധ യക്ഷി... കാനായി കുഞ്ഞിരാമന്‍ സൃഷ്ടിച്ച മലമ്പുഴയിലെ നഗ്നയായ യക്ഷി..
ഇന്നും പ്രൗഡിയോടെ മാറുംവിരിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്നു (ഇരിക്കുന്നു).. ആരേയോ കാത്തും കൊണ്ട്‌.. ഒരു എത്തിനോട്ടം.

കൃഷ്‌ | krish

12:42 AM  
Blogger Shiju said...

കൃഷ് ഏട്ടാ കുറച്ചുകൂടി വിവരണം ചേര്‍ക്കാമായിരുന്നു. എന്തായാലും പാലക്കാടിന്റെ മാഹാത്മമ്യങ്ങള്‍ ഒരോന്നായി പോരട്ടെ.

1:01 AM  
Anonymous Anonymous said...

ഷിജു:) നന്ദി. ഇത്രയൊക്കെ പോരേ തല്‍ക്കാലം.. ഇതില്‍ക്കൂടുതല്‍ നഗ്നയായ യക്ഷിയെക്കുറിച്ച്‌ എഴുതിയാല്‍ ഈ ബൂലോകത്തുള്ളവര്‍ എന്തു കരുതും.. ഏത്‌?.
ഷിജുവിന്‌ കൂടുതല്‍ അറിയുമെങ്കില്‍ തീര്‍ച്ചയായും ചേര്‍ത്തോളൂ.. ഒരു വിരോധവുമില്ല... യക്ഷിയെ ഇതാ ഷിജുവിന്‌ കൈമാറ്റം ചെയ്തിരിക്കുന്നു..ഹ.ഹ..

കൃഷ്‌ | krish

1:50 AM  
Blogger Shiju said...

യക്ഷിയെകുറിച്ചുള്ള എന്റെ അറിവ് മലമ്പുഴയില്‍ ചെല്ലുമ്പോള്‍ വായ്‌ നോക്കി നിന്നതാണ്. അതൊക്കെ എഴുതണോ>

2:05 AM  
Blogger സു | Su said...

പണ്ടെങ്ങോ കണ്ടതാണ്. എന്നിട്ടും യക്ഷിയെ മറന്നിട്ടില്ല.

4:16 AM  
Anonymous Anonymous said...

ഷിജു: യക്ഷിയുടെ അടുത്തുചെല്ലുമ്പോള്‍ ആരും ഒന്നു വായുംനോക്കി നിന്നുപോകും..മനുഷ്യന്റെ പ്രകൃതമല്ലേ..

എന്നാല്‍ പിന്നെ "വായ്‌നോട്ട" കഥകളായി ചിലത്‌ പോരട്ടെ..ഈ കാറ്റഗറിക്കും നല്ല സ്കോപ്പ്‌ ഉണ്ടെന്ന്‌ തോന്നുന്നു.

കൃഷ്‌ | krish

7:08 AM  
Blogger മുസാഫിര്‍ said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട യക്ഷി വീണ്ടും.നിറം മങ്ങിയിട്ടുണ്ട്,എന്നാലും ആ നിഗൂഡ്ഡ ഭാവം,ഇപ്പഴും.
നന്ദി,കൃഷ്,

10:08 PM  
Blogger Aravishiva said...

തിരുവനന്തപുരം കഴിഞ്ഞാല്‍ നാട്ടില്‍ എനിയ്ക്ക് ഏറ്റവുമിഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ്‍ പാലക്കാട്...ഇപ്പോഴാണ്‍ ഈ ബ്ലോഗു കണ്ടത്...എന്റെ പ്രീയപ്പെട്ട ബ്ലോഗുകളില്‍ ഈ ബോഗ് സ്ഥാനം പിടിച്ചു കഴിഞ്ഞിരിയ്ക്കുന്നു..ബ്ലൊഗിലെ മികച്ച കുറേ എഴുത്തുകാരുടെ സാന്നിധ്യവും ഈ ബ്ലോഗില്‍ ശ്രദ്ധേയമാണ്‍...ഐതീഹ്യങ്ങളും മറ്റും നല്ലൊരു വായനാനുഭവമാണ്‍...പാലക്കാടന്‍ വിശേഷങ്ങളില്‍ അതൊക്കെയാണ്‍ പ്രതീക്ഷിയ്ക്കുന്നതും.മൂന്നാര്‍ ബാംഗ്ലൂറ് യാത്രകള്‍ ഞാന്‍ മനപൂര്‍വ്വം പാലക്കാടു വഴിയാക്കാറുണ്ട്.പാലക്കാട്-പൊള്ളാച്ചി ട്രെയിന്‍ യാത്രയിലെ കാഴ്ച്ചകള്‍ക്കു വേണ്ടി.മലമ്പുഴയിലും വരാറുണ്ട്.പക്ഷേ ഡാമില്‍ നിന്നുയരുന്ന മുരള്‍ച്ച ചെറുതായി പേടിപ്പെടുത്താറുണ്ടെന്നു മാത്രം.പാലക്കാടന്‍ അഗ്രഹാരങ്ങളെക്കുറിച്ചും ആരെങ്കിലും എഴുതുമെന്നു വിശ്വസിയ്ക്കുന്നു.അടുത്ത കുറേ സുഹ്രൂത്തുക്കളുമുണ്ട് പാലക്കാട്ട്.

സ്നേഹപൂര്‍വ്വം

9:50 PM  
Blogger Promod P P said...

അരവി ശിവ സുഹൃത്തെ

ഈ ബ്ലോഗ്ഗ്‌ സന്ദര്‍ശിച്ചതിനും താങ്കളുടെ നല്ല വാക്കുകള്‍ക്കും നന്ദി
അഗ്രഹാരങ്ങളെക്കുറിച്ചും,കല്‍പാത്തി രഥോല്‍സവത്തെക്കുറിച്ചും ചെമ്പൈയെ കുറിച്ചും ഒക്കെ എഴുതാന്‍ ആഗ്രഹമുണ്ട്‌.. സമയക്കുറവ്‌ കാരണം വൈകുന്നതാണ്‌.

10:26 PM  
Anonymous Anonymous said...

കൃഷ്,
തുടക്കം നന്നായി.
പോരട്ടെ മലമ്പുഴ വിശേഷങ്ങള്‍ ഇനിയും.

ഓ;ടോ:
ആരൊക്കെയോ ബ്ലോഗ്ഗില്‍ പ്രാദേശിക വാദം ഉന്നയിക്കുന്നതു കണ്ടിരുന്നു. കൊല്ലം ജില്ലയെക്കുറിച്ചു ഒരു ബ്ലോഗു വന്നപ്പോള്‍!. ഇതു ഒരിക്കലും പ്രാദേശികചിന്തയല്ല. മറ്റുള്ളവര്‍ അറിയട്ടേ ഓരൊ ജില്ലയെക്കുറിച്ചും.

7:29 AM  
Blogger Kaippally said...

സ്ത്രീയ്ടെ ശരീര ബംഗി ആവിഷ്കരിക്കാത്ത കലാകാരന്മാറുണ്ടോ?

നഗ്നത ഭയക്കുന്നവര്‍ക്‍ ഒരു വെല്ലുവിളിയാണു ഈ ശില്പം.

ഇതുപോലെ തന്നെ പ്രസിദ്ധവും സൌന്ദര്യമുള്ളതുമാണു കാനായിയുടെ മത്സ്യകന്യക.

5:18 AM  
Blogger padmanabhan namboodiri said...

njaan randu varsham paalakkaattu undaayirunnu. yakshiyumaayi orupaadu samsaarichittundu.kayyuyarthi kaalu kavachu nilkkunna vasappesakaayulla aairippu njaan kandittundu. yakshikku 27 vayassaayennu thoonnunnu

10:11 PM  

Post a Comment

Subscribe to Post Comments [Atom]

<< Home