Sunday, December 02, 2007

പാലക്കാടന്‍ ഗ്രാമഭംഗി ഇനിയും മങ്ങാതെ...............

വയലേലകളുടേയും വേലകളുടേയും നാട്‌ ആയ പാലക്കാടിന്റെ പലേഭാഗങ്ങളും ഇപ്പോഴും ഗ്രാമങ്ങളായി തന്നെ നില നില്‍ക്കുന്നു. ഗ്രാമവും ഇടവഴിയും പാട ശേഖരവും കരിമ്പനകളില്‍ കാറ്റ്‌ പിടിയ്ക്കുന്നതും ചിത്രീകരിക്കാന്‍ സിനിമാക്കാര്‍ ഇവിടെ വരാത്ത മാസങ്ങളില്ല.

വരള്‍ച്ചയുടെ ശബ്ദം ലോക ജലസമ്മേളനത്തിലൂടെ ഉയര്‍ത്തി കുത്തകകളുടെ കാതുകളില്‍ അലോസരം ഉണ്ടാക്കിയ പ്ലാച്ചിമടയും ഇവിടെ - വേനലിന്റെ വറുതി കേരളത്തിന്റെ ആത്മാവിന്‌ വേദന പകരുന്ന കാലാവസ്ഥയുള്ള പാലക്കാട്‌.

വള്ളുവനാടന്‍ നദിയോരങ്ങളില്‍ മണ്ണാര്‍ക്കാട്‌ മലയോരങ്ങളില്‍ വേറെ വേറെ കാലാവസ്ഥ വ്യത്യസ്തമായി അനുഭവപ്പെടുന്നു പാലക്കാട്‌ ജില്ലയില്‍. മഴക്കുഴികള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട്‌ പെടുമ്പോള്‍ മഴ മേഘങ്ങള്‍ ഏറ്റവും കൂടുതല്‍ ഒളിച്ചുകളി നടത്തുന്ന സ്ഥലങ്ങളിലൊന്നാണ്‌ പാലക്കാട്‌.

പാടശേഖരങ്ങള്‍ വാങ്ങി വീടു വയ്ക്കുന്നവര്‍ മഴക്കുഴി തീര്‍ത്ത്‌ പശ്ചാത്താപം ചെയ്യുന്നു ഇപ്പോള്‍.

വരിക്കാശ്ശേരി മനയും ഒറ്റപ്പാലം ഭാഷയും സിനിമാ തിരക്കഥാകൃത്തുക്കള്‍ക്ക്‌ ആവേശം പകരുന്നെങ്കില്‍ സാധാരണക്കാരുടെ ആവേശം ഗ്രാമഭംഗി നിറയുന്ന പാലക്കാടിന്റെ വിവിധ പ്രദേശങ്ങളിലാണ്‌.
ലാല്‍ ചിത്രമായ "ഹലോ" യില്‍ വരിക്കാശ്ശേരി മന

പാലക്കാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ശ്രദ്ധിക്കുക. വെള്ളം കെട്ടി വച്ച്‌ നീന്താന്‍ കടല്‍ തീര്‍ക്കുന്ന തീം പാര്‍ക്കുകളുടെ കൃത്രിമത്വമില്ലാത്ത എത്രയോ സ്ഥലങ്ങള്‍ . ധോണി, പറമ്പിക്കുളം, സൈലന്റ്‌ വാലി, നെല്ലിയാമ്പതി, മീന്‍വല്ലം വെള്ളച്ചാട്ടം, ശിരുവാണി അങ്ങിനെ.

സാഹസിക യാത്രയുടെ ഹരമാണ്‌ ധോണിയും അവിടത്തെ വെള്ളച്ചാട്ടവും. ട്രെക്കിംഗിന്‌ പറ്റിയ ധോണി സംരക്ഷിത വനമേഖലയിലേക്ക്‌ പാലക്കാട്‌ ടൌണില്‍ നിന്ന് 15 കി. മീ. ദൂരമുണ്ട്‌.
ധോണി വെള്ളച്ചാട്ടം

പറമ്പിക്കുളം പാലക്കാട്‌ നഗരത്തില്‍ നിന്ന് 110 കി.മീ. അകലെയാണ്‌. അപൂര്‍വ്വസങ്കേതമായ പറമ്പിക്കുളം വനസങ്കേതം - കടുവച്ചിലന്തി ഉള്‍പ്പെടെ ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ്വഖനിയാണിവിടം.

സൈലന്റ്‌ വാലി അഥവാ നിശ്ശബ്ദതയുടെ താഴ്വാരം നിത്യ ഹരിത വനങ്ങളാല്‍ സമ്പന്നം. കാടിനെ അറിയാന്‍ സൈലന്റ്‌ വാലിയില്‍ ചെല്ലണം. കുന്തിപ്പുഴയും ഭവാനിപ്പുഴയും ഉത്ഭവിക്കുന്ന ഇവിടം സിംഹവാലന്‍ കുരങ്ങ്‌ പോലെയുള്ള അപൂര്‍വ്വ ജന്തുക്കളുടെ വിഹാര രംഗം.
പാത്രക്കടവ്‌ പദ്ധതിയുടെ കൂടോത്രം ഭീഷണിയായി ഇവിടെ നില നില്‍ക്കുന്നു.

മറ്റൊരു നീര്‍ച്ചാലിലെ വേനല്‍ക്കുളി

പാവങ്ങളുടെ ഊട്ടിയാണ്‌ നെല്ലിയാമ്പതി. ഹരിതാഭമായ വനങ്ങളും കാലാവസ്ഥയും ഓറഞ്ച്‌ തോട്ടങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്‌.

നെല്ലിയാമ്പതിയുടെ നെറുകയില്‍ ഭൂമിക്ക്‌ കീഴെ മേഘങ്ങളെ കാണാം

മുകളിലെത്തിയാല്‍ ആകാശവും ഭൂമിയും ഒന്നിക്കുന്ന ഈ പ്രദേശം ചങ്ങമ്പുഴ കവിത ഈണത്തില്‍ മൂളി താഴ്വാരക്കാഴ്ച്ച കണ്ടാല്‍ ആ സൌന്ദര്യം ഒരിക്കലും ഒരു മനുഷ്യജന്മം മറക്കില്ല. സീതാര്‍ക്കുണ്ടില്‍ നാടുകാണിയില്‍ നിന്നും നോക്കുക താഴേക്ക്‌ - ആരും മോഹിക്കുന്ന പ്രകൃതി സൌന്ദര്യം.

ശിരുവാണിയും മീന്‍വല്ലവും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മറ്റു പ്രമുഖമായ സ്ഥലങ്ങളാണ്‌. മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പാലക്കാട്‌ കേരളത്തോട്‌ ചേര്‍ത്തപ്പോള്‍ പകരം കന്യാകുമാരി തമിഴ്നാടിന്‌ കൊടുത്തതില്‍ പരിഭവിക്കേണ്ടതില്ലാത്തതിന്‌ കാരണം ജൈവ സാന്നിദ്ധ്യങ്ങള്‍ നിറഞ്ഞ പരിസ്ഥിതിയും വ്യവസായങ്ങള്‍ക്ക്‌ അന്തരീക്ഷം ഒരുക്കുന്ന ഭൂപ്രകൃതിയും സംസ്കാര സമ്പന്നരായ കുറെ നല്ല മനുഷ്യരും ഒക്കെയാണ്‌.

വാളയാര്‍ കടക്കുമ്പോള്‍ കരയുന്ന മലയാളി മനസ്സുകളെ തീവണ്ടി മുറികളില്‍ നാം തൊട്ടറിയുന്നതു പാലക്കാട്‌ വച്ചാണ്‌. - കേരളത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം പാലക്കാടിന്റെ മാപിനിയാണ്‌ അളന്ന് തരുന്നതും കേരത്തിന്റെ ഗേറ്റ്‌ വേ ആയ പാലക്കാടിലേക്കെത്തുന്ന തീവണ്ടികളിലെ മലയാളികള്‍ പാലക്കാടിനെ അറിയുന്നത്‌ പ്ലാറ്റ്ഫോമില്‍ കിട്ടുന്ന പഴം പൂരിയെന്ന ഏത്തക്കായപ്പത്തിലൂടെ മാത്രമല്ല പ്രകൃതിയുടെ മേല്‍ അത്രമേല്‍ നഗരവല്‍ക്കരണം നടത്താത്ത ഇവിടം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതു കൊണ്ടുകൂടിയാണ്‌ പാലക്കാട്‌ എന്ന് കേള്‍ക്കുമ്പോള്‍ ഒരു സംഗീതം മനസ്സില്‍ വരും. അത്‌ ചെമ്പൈയോ മണി അയ്യരോ ചിറ്റൂരെ സംഗീത വിദ്യാലയമോ കൊണ്ടുവരുന്നതാവില്ല. ഖസ്സാക്കിന്റെ ഇതിഹാസം പിറന്ന നാടല്ലേ..?


ആധുനികതയുടെ പ്രണവം ചൊല്ലിയ ഇതിഹാസത്തില്‍ പാലക്കാടിന്റെ ഗ്രാമ ഭംഗിയും പ്രകൃതിയും ജീവിതവും മീട്ടിയ സിംഫണി ശ്രവിച്ചവര്‍ക്കറിയാം ഈ നാടിന്റെ സത്വം.

26 Comments:

Blogger അനാഗതശ്മശ്രു said...

ആധുനികതയുടേ പ്രണവം ചൊല്ലിയ ഇതിഹാസത്തില്‍ പാലക്കാടിന്റെ ഗ്രാമ ഭംഗിയും പ്രകൃതിയും ജീവിതവും മീട്ടിയ സിംഫണി ശ്രവിച്ചവര്‍ക്കറിയാം ഈ നാടിന്റെ സത്വം.

8:23 PM  
Blogger Promod P P said...

അനാഗത്.. രാവിലെ തന്നെ നോവാള്‍ജിയ പിടിപ്പിച്ചുവല്ലൊ...

നന്നായി എഴുതിയിരിക്കുന്നു..എന്‍‌ജിനീറിങ് കോളേജില്‍ പഠിക്കുമ്പോള്‍ 2 വര്‍ഷക്കാലം‍ ധോണിയിലായിരുന്നു താമസം..ധോണി അറ്റത്ത്

8:48 PM  
Blogger Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

നന്നായെഴുതിയിരിയ്ക്കുന്നു. എന്‍ എസ് എസ് എഞ്ചിനീയറിങ് കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് സമ്പാദിച്ച കുറേ ചിത്രങ്ങളും , പാലക്കാടുകാരന്‍ തന്നെയായ എന്റെ വീടിനടുത്തുള്ള തുപ്പനാടുപുഴയുടെ ചില വര്‍ഷകാല ചിത്രങ്ങളും മലമ്പുഴയുടെ സൌന്ദര്യദൃശ്യങ്ങളും ഉള്ള എന്റെ ഈ ആല്‍ബമൊന്നു കണ്ടുനോക്കൂ :)

8:55 PM  
Blogger അനാഗതശ്മശ്രു said...

തഥാഗതന്‍ --- നന്ദി
സന്തോഷ്--ചിത്രങ്ങള്‍ അതി മനോഹരം ...പാലക്കാട് കാണാത്തവര്‍ അടുത്ത വെക്കേഷന്‍ ഇവിടെ ആക്കും ..

9:19 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

നെല്ലിയാമ്പതിയൊഴികെ
മറ്റൊരു സ്ഥലവും കണ്ടിട്ടില്ല, നെല്ലിയാമ്പതി കണ്ടു മതിയായില്ല. ഇനി ഓരോന്നോരോന്നായി കാണണം.

9:38 PM  
Blogger ശ്രീ said...

നല്ല വിവരണം... നല്ല ചിത്രങ്ങള്‍‌...

:)


ധോണി എന്ന പേരില്‍ വെള്ളച്ചാട്ടമുണ്ടെന്നത് പുതിയ അറിവായിരുന്നു.

10:14 PM  
Blogger മുരളീധരന്‍ വി പി said...

അറിയാത്ത കുറെ സ്ഥലങ്ങളെപ്പറ്റി പറഞ്ഞു തന്നതിനു നന്ദി. സന്തോഷിന്റെ ചിത്രങ്ങളും നന്നായിരിക്കുന്നു

12:23 AM  
Blogger Sherlock said...

പാലക്കാട് ഇനിയും ഗ്രാമമായി തന്നെ നില്ക്കട്ടെ എന്ന് ആഗ്രഹിക്കുന്നു., കേരളത്തിന്റെ മറ്റു പല ഭാഗങ്ങളും ചെറു നഗരങ്ങളായി മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്..

12:30 AM  
Blogger ഭൂമിപുത്രി said...

ഒരു നഗരപുത്രിയായിവളര്‍ന്ന എനിക്കു,കുറെയെങ്കിലുമൊക്കെ ഗ്രാമീണസൌന്ദര്യം
അനുഭവിക്കാനായതു,പണ്ട് എന്റെ ഏടത്തിയമ്മയുടെ പാലക്കാടന്‍ ഗ്രാമം സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു..ഈ മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കു നന്ദി ശ്മശ്രു.

6:00 AM  
Blogger Binoykumar said...

നന്നായിരിക്കുന്നു...കൂടുതല്‍ പ്രതീക്ഷിക്കുന്നു...

6:45 AM  
Blogger krish | കൃഷ് said...

വിവരണം നന്നായിട്ടുണ്ട്.

9:39 AM  
Blogger നിര്‍മ്മല said...

i am booking a guided tour on our next trip to keralam, including thasrakh.

9:14 AM  
Blogger yamuna said...

Adutha vacation nattil pokumpol palaghatinu pokuvan plan cheythittundu....ithrayum graameena bhangi ulla ee sthalathey kurichu orupadu kettittundu...ee lekhanam vaayichappol kooduthal ariyuvan kazhinju....

3:56 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

nannaayirikkunnu.


ee palakkd teamil etha enne koottaathe?membership edukkano?

12:05 PM  
Blogger Promod P P said...

പ്രിയ
ഇ മെയില്‍ അറിയാതെ എങ്ങനെ കൂട്ടും..ഇ മെയില്‍ അറിയിക്കാന്‍ പറഞ്ഞിട്ട് അയച്ചില്ലാലൊ

8:35 PM  
Blogger prasanth kalathil said...

തഥേട്ടാ,
ധോണി മാത്രമല്ല, എഞ്ചിനീയറിങ് കോളേജില്‍ന്നിന്ന് ധോണിയിലേക്കുള്ള വഴിയില്‍ പൈറ്റാംകുന്ന് എന്നൊരു സ്ഥലം മറന്നുവോ ? മലയടിവാരത്തില്‍, ഓലപ്പുരയില്‍ ഒരു കള്ളുഷാപ്പ് !

സന്തോഷേ, കോളേജിനു പിന്നിനുള്ള മലയ്ക്ക് കോളേജില്‍ പറയുന്ന പേരുകൂടി പറയാമായിരുന്നു (പിക്കാസയില്‍)...

9:35 PM  
Blogger Promod P P said...

എന്റെ പ്രശാന്തെ വീണ്ടും നോവാള്‍ജിയ പിടിപ്പിക്കല്ലെ..

പൈറ്റാംകുന്നം മാത്രമോ കാക്കണ്ണിയും മായാപുരവും ഒക്കെ എങ്ങനെ മറക്കാനാവും

പ്രശാന്ത് പാലക്കാട്കാരനാണോ

1:11 AM  
Blogger prasanth kalathil said...

കവിത തിയറ്ററിന്റെ അടുത്തുള്ള ‘തണുപ്പിച്ച....’ സ്ഥലം മറന്നു പോയോ തഥേട്ടാ ?

പാലക്കാടിനപ്പുറം: ഞാന്‍ പാലക്കാട്ടുകാരനല്ല, പക്ഷെ എന്നെസ്സെസ്സില്‍ ആയിരുന്നു. നമ്മള്‍ അവസാനം കണ്ടത് മറന്നു പോയൊ ? ലിംഗരാജപുരം ഫ്ലൈയോവറിന്റെ അരമതിലിന്മേല്‍ ‘ഐ ലവ് യു സുമ’ എന്നെഴുതിവച്ചത് നമ്മള്‍ രണ്ടുപേരും പിന്നൊരു തമിഴ്നാടുകാരനും വായിച്ചത് ഒരുമിച്ചായിരുന്നു. അപ്പോള്‍ സമയം സന്ധ്യ, മഴ ചാറുന്നുണ്ടായിരുന്നു. ഒരു ഓട്ടോക്കാരന്‍ നമ്മളെ പറ്റിച്ചു, ആദ്യം. നമ്മള്‍ മൂന്നാളുംകൂടി അപ്പൊ വേറൊരു പാലക്കാട്ടുകാരനെ കാണാന്‍ പോവ്വായിരുന്ന്വേയ്യ്....

അതേയ്, ഇന്നു ഞാന്‍ കിഴക്കഞ്ചേരിയില്‍ പോണു. വരുന്നോ ?

1:31 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

i have sent a mail to the Id palakkadankaat@gmail.com.

6:29 AM  
Blogger Promod P P said...

ആ പ്രശാന്താണൊ ഈ പ്രശാന്ത്..എന്നാല്‍ പിന്നെ ആദ്യം തന്നെ പറയേണ്ടെ ഖര്‍വാടക ഗുരോ?

ഞാന്‍ അതിനു ശേഷം ഇയ്യിടെ ആ വഴി പോയിരുന്നു. ഐ ലവ് യു സുമ എന്ന ചുമരേഴുത്ത് കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന കക്ഷിയോട് പറഞ്ഞു മേതിലിന്റെ വീട്ടിലേക്കുള്ള ലാന്‍ഡ് മാര്‍ക്ക് ആണിതെന്ന്.. എന്തായാലും അന്നത്തെ വൈകുന്നേരം ഒരു മറക്കാനാവത്ത ഓര്‍മ്മ തന്നെ.. ഇയ്യിടെ പോലും ഞാനും ലോനപ്പനും അതിനെ കുറിച്ച് സംസാരിച്ചിരുന്നു..

11:32 PM  
Blogger കണ്ണൂസ്‌ said...

പൈറ്റാംകുന്നവും കാക്കണ്ണിയും ഓര്‍മ്മിച്ചാല്‍ പപ്പാടി മറക്കാന്‍ പാടില്ല!

ആ ഭാഗത്തുള്ള സകല കള്ളുഷാപ്പും ഓലപ്പുരയായിരുന്നു പ്രശാന്തേ. ഇരിക്കാന്‍ ഒരു ബെഞ്ചു പോലും കാണുകയുമില്ല. പര്യമ്പ്രത്ത് ചടഞ്ഞിരുന്ന്, തണുത്ത കാറ്റും കൊണ്ട്, തണുത്ത കള്‍‌സ് മണ്‍‌കൂജയില്‍ അടിക്കുന്നത് ഓര്‍ക്കുന്നതാണ്‌ യഥാര്‍ത്ഥ നൊവാള്‍ജിയ! :)

കൂമ്പായി മലക്ക് കോളെജിലുള്ള പേര്‌ (നിപ്പിള്‍ മല) ഈയിടക്ക് ഒരു കടുക്കാം‌കുന്നം കാരനും പറഞ്ഞു കേട്ടു. വന്ന് വന്ന് ലോക്കല്‍ പേരൊക്കെ അവര്‍ തന്നെ മറക്കാന്‍ തുടങ്ങി.

കൂമ്പായിയില്‍ നിന്ന് മഴക്കാലത്ത് വീഴുന്ന വെള്ളച്ചാട്ടത്തിന്‌ (സന്തോഷിന്റെ ആല്‍ബത്തിലെ അഞ്ചാമത്തെ വരിയിലുള്ള അവസാന ചിത്രം) അയ്യപ്പന്‍ ചാല്‍ എന്നാണ്‌ അവിടത്തുകാര്‍ പറയാറ്‌.

12:38 AM  
Blogger Promod P P said...

ഇതൊക്കെ ഓര്‍മ്മിക്കുമ്പോള്‍ തന്നെ ചന്ദ്രന്റെ സാനഡുവും ,മുത്തുവിന്റെ പട്ടഷാപ്പും,മിലി സ്റ്റോറും മെക്ക് ലാബിലെ ചൈനീസ് കമ്യൂണിസ്റ്റ് പാറ്ട്ടിക്കാരനായ ഖര്‍വാടകനേയും എങ്ങനെ മറക്കും

12:55 AM  
Blogger വിമര്‍ശകന്‍ said...

its good congtrts .

3:00 AM  
Blogger മയൂര said...

നല്ലൊരു ലേഖനത്തിനു നന്ദി..:)

7:41 PM  
Blogger ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

പാലക്കാട് പുഞ്ചപ്പാടത്തെ കുറിചചറിയാന്‍ എന്റെ ബ്ലോഗ് വായിചചാലും

1:55 AM  
Blogger Travity said...

This comment has been removed by a blog administrator.

9:36 AM  

Post a Comment

Subscribe to Post Comments [Atom]

<< Home